എല്ലാ കണ്ണുകളും വടകരയിലേക്ക്, കടത്തനാട്ടില്‍ ആര് ജയിക്കും; വോട്ടെണ്ണല്‍ ദിനത്തില്‍ വടകരയില്‍ പ്രത്യേക സേനാവിന്യാസം


top1]

വടകര: വീറും വാശിയും നിറഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ വടകരയില്‍ പ്രത്യേക സേനവിന്യാസം. അതീവ പ്രശ്‌ന ബാധിത മേഖലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ക്യൂ.ആര്‍.ട. സംഘം എന്തു സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും കളക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. ഇന്ന് വൈകിട്ട് മുതല്‍ നാളെ വൈകിട്ട് വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകരയിലെ വിജയാഹ്ലാദ പരിപാടികള്‍ നേരത്തെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.

പ്രശ്‌നബാധിത പ്രദേശങ്ങളായ കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും. കഴിഞ്ഞ ദിവസം പോലീസ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വടകരയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിജയിക്കുന്ന മുന്നണിക്ക് വൈകുന്നേരം 7 മണി വരെ മാത്രമാണ് ആഘോഷപരിപാടികള്‍ നടത്താന്‍ അനുമതി.