ആറ്റിങ്ങല്‍ ക്ലൈമാക്‌സില്‍ യു.ഡി.എഫിനൊപ്പം; വിയര്‍ത്ത് കുളിച്ച് അടൂര്‍ പ്രകാശിന്റെ ജയം


ആറ്റിങ്ങല്‍: ചാഞ്ചാട്ടത്തിനൊടുവില്‍ ക്ലൈമാക്‌സില്‍ ആറ്റിങ്ങല്‍ യു.ഡി.എഫിനൊപ്പം. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ വിജയം. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഏറ്റവും തിളക്കം കുറഞ്ഞ വിജയമാണ് ആറ്റിങ്ങലിലേത്. പൂവച്ചല്‍, കുറ്റച്ചല്‍ മേഖലയാണ് അടൂര്‍ പ്രകാശിനെ തുണച്ചത്.

തുടക്കത്തില്‍ അടൂര്‍ പ്രകാശ് മുന്നിട്ടുനിന്നിരുന്ന മണ്ഡലത്തില്‍ നിമിഷങ്ങള്‍ക്കകം എല്‍.ഡി.എഫിന്റെ വി.ജോയ് ലീഡ് പിടിച്ചു. അവസാന ഘട്ടംവരെ ചെറിയ ലീഡില്‍ ഇരുപക്ഷത്തേക്കും മാറിമറിഞ്ഞ് ആറ്റിങ്ങല്‍ ചങ്കിടിപ്പ് കൂട്ടി. ഒടുവില്‍ അവസാന ഘട്ടത്തില്‍ ആറ്റിങ്ങല്‍ അടൂര്‍ പ്രകാശിനൊപ്പം നില്‍ക്കുകയായിരുന്നു.

38247 വോട്ടുകള്‍ക്കാണ് 2019ല്‍ അടൂര്‍ പ്രകാശ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. ഇടതുപക്ഷത്തിന്റെ അനിരുദ്ധന്‍ സമ്പത്തിനെയാണ് അന്ന് തോല്‍പ്പിച്ചത്.