കേരളത്തില്‍ വീശിയടിച്ച് യു.ഡി.എഫ് തരംഗം; 17 സീറ്റും ഉറപ്പിച്ചു, മിന്നും തിളക്കം ആഘോഷമാക്കാനൊരുങ്ങി കോണ്‍ഗ്രസ്


തിരുവന്തപുരം: യു.ഡി.എഫ് തരംഗത്തില്‍ മുങ്ങി സംസ്ഥാനം. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ 17 ഇടത്തും യു.ഡി.എഫിനാണ് വിജയം. ആറ്റിങ്ങലില്‍ നിലവില്‍ ആര് ജയിച്ചു എന്ന് വ്യക്തമായിട്ടില്ല. നിലവില്‍ ആലത്തൂരില്‍ മാത്രമാണ് എല്‍.ഡി.എഫിന് സീറ്റ് നിലനിര്‍ത്താനായത്. തൃശ്ശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി വിജയിച്ചു.

. കൊല്ലം, മാവേലിക്കര, ആലപ്പുഴ, കോട്ടയം, ഇടുക്കി, എരണാകുളം, ചാലക്കുടി, പാലക്കാട്, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, വടകര, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്ക് 3 ലക്ഷത്തിലധികമാണ് ഭൂരിപക്ഷം. വടകരയില്‍ തുടക്കം മുതല്‍ യു.ഡി.എഫ് ലീഡ് നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇവിട പ്രതീക്ഷിച്ചിരുന്നത്. അവസാനത്തെ കണക്ക് പ്രകാരം ഒരുലക്ഷത്തിന് പുറമെയാണ് ഷാഫിക്ക് ലീഡ്.