ആറ്റിങ്ങലിലെ ഫോട്ടോഫിനിഷിനായി കേരളം കാത്തിരിക്കുന്നു; മാറി മറിഞ്ഞ ലീഡ്, എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്‌


വടകര: വാശിയേറിയ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫോട്ടോ ഫിനിലേക്ക് കടക്കുമ്പോള്‍ ആറ്റിങ്ങലില്‍ ലീഡ് മാറി മറിയുന്നു. 1534 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ വി.ജോയിയാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്.

നിലവിലെ കണക്കുകള്‍ പ്രകാരം 317999 വോട്ടുകളാണ് വി ജോയ് ഇതുവരെ നേടിയത്‌. യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്‌ 316465 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ 303986 വോട്ടുകളും നേടി.

തുടക്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ അടൂര്‍ പ്രകാശായിരുന്നു മുന്നിട്ട് നിന്നത്‌. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്തു. പിന്നീടങ്ങോട്ട് മാറി മറിഞ്ഞാണ് ആറ്റിങ്ങലിലെ ലീഡ് നില മുന്നേറിയത്‌. യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പത്തിനൊപ്പം തുടക്കം മുതല്‍ എന്‍ഡിഎയും തൊട്ട് പിന്നാലെയുണ്ടായിരുന്നു.