വടകരയില്‍ ആദ്യ റൗണ്ടില്‍ ഷാഫി പറമ്പിലിന് ലീഡ്‌; കണക്കുകള്‍ അറിയാം


വടകര: വടകരയില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നില്‍.9247 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ ലീഡ് ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കാറുള്ള പേരാമ്പ്ര, ചങ്ങരോത്ത് മേഖലകളാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്.

37,573 വോട്ടുകളാണ് ഷാഫി പറമ്പില്‍ നേടിയത്. 31,209 വോട്ടുകള്‍ എല്‍.ഡി.എഫിന്റെ കെ.കെ ശൈലജയും 6,588 വോട്ടുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയും നേടി. വടകരയില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയ്ക്കായിരുന്നു ലീഡ്.

വടകരയെ സംബന്ധിച്ച് തികഞ്ഞ ശുഭപ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രമായ കോഴിക്കോട് ജെടിഡിയില്‍ നിന്നും മാധ്യമങ്ങളോട് സംസാരിക്കുകകയായിരുന്നു അദ്ദേഹം. വടകരയിലെ ജനങ്ങളെ യുഡിഎഫിനെ കൈവിടില്ലെന്ന് ഉറപ്പുണ്ടെന്നും ഷാഫി പറഞ്ഞു.