വാരാണസിയില്‍ നരേന്ദ്രമോദി പിന്നില്‍; യു.പിയില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യാ സഖ്യം


ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പുറത്തുവരുന്ന ആദ്യ ഫലസൂചനകളില്‍ യു.പിയിലെ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മോദി 6000ഓളം വോട്ടുകള്‍ക്കാണ് മോദി പിന്നിലുള്ളത്.

80 ലോക്‌സഭാ സീറ്റുകളുള്ള യു.പിയില്‍ എന്‍.ഡി.എയെ മറികടന്ന് 40 ഓളം സീറ്റുകളില്‍ ഇന്ത്യാ സഖ്യം മുന്നിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞതവണ 62 സീറ്റും 2014ലെ തെരഞ്ഞെടുപ്പില്‍ 72 സീറ്റുകള്‍ നേടി എന്‍.ഡി.എ വിജയിച്ചിടത്താണിത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും യു.പി പിസിസി അധ്യക്ഷനുമായ അജയ് റായ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. അതേസമയം, റായ്ബറേലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുന്നിലാണ്.

കനൗജില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും ഗുജറാത്തിലെ ഗാന്ധിനഗറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുന്നിലാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍.ഡി.എയും ഇന്‍ഡ്യ സഖ്യവും ഇഞ്ചോടിച്ചാണ്.