വടകരയില്‍ യു.ഡി.എഫ് കുതിക്കുന്നു; ഷാഫി പറമ്പിലിന്റെ ലീഡ്‌ 20,000 കടന്നു


വടകര: ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും ഒന്നാം റൗണ്ട് പൂര്‍ത്തിയാപ്പോള്‍ വടകരയില്‍ യു.ഡി.എഫ് മുന്നില്‍. 10മണി വരെയുള്ള കണക്കുകള്‍ പ്രകാരം 20,000  വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ ലീഡ് ചെയ്യുന്നത്.  101476 വോട്ടുകള്‍ ഷാഫി നേടിയപ്പോള്‍ 79,304 വോട്ടുകളുമാണ് എല്‍.ഡി.എഫിന്റെ കെ.കെ ശൈലജ തൊട്ടുപിന്നില്‍ തന്നെയുണ്ട്.17,452   വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രഫുല്‍ നേടിയത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്ത മണ്ഡലമാണ് വടകര. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ കെ.കെ.ശൈലജയും, ശക്തമായ ത്രികോണമത്സരം നടന്ന പാലക്കാട്ട് മിന്നും വിജയം നേടിയ ഷാഫി പറമ്പിലും വടകരയില്‍ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്.

അതുകൊണ്ടുതന്നെയും വടകരയിലെ തെരഞ്ഞെടുപ്പ്‌ ഫലത്തിനായി എല്ലാവരും ഒരുപോലെയാണ് കാത്തിരിക്കുന്നത്. ശൈലജയുടെ ജനസമ്മിതിയില്‍ മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ് ഇറങ്ങിയപ്പോള്‍ ജനസമ്മിതിയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഷാഫി പറമ്പിലിനെ നിര്‍ത്തി യുഡിഎഫ് പ്രതിരോധം തീര്‍ത്തതോടെയാണ് വടകരയിലെ തിരഞ്ഞെടുപ്പ് ചിത്രം മാറി മറഞ്ഞത്.