അക്ഷരലോകത്തേയ്ക്ക് ചുവടുവെച്ച് നിരവധി കുട്ടികള്‍; പ്രവേശനോത്സവം ആഘോഷമാക്കി അരിക്കുളം പഞ്ചായത്ത്


അരിക്കുളം: 2024-25 പ്രവേശനോത്സവം ആഘോഷമാക്കി അരിക്കുളം പഞ്ചായത്ത്. ബലൂണുകളും കളിപ്പാട്ടങ്ങളും സമ്മാനങ്ങളുമൊക്കെയായാണ് കുട്ടികളെ വരവേറ്റത്. ഊട്ടേരി എല്‍.പി. സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കുട്ടികള്‍ക്ക് പുറമേ എത്തിയ രക്ഷിതാക്കള്‍ക്ക് ബോദവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ സുമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജിബിന്‍ സി എ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. ഗാന രചയിതാവ്ഇ.വി .വത്സന്‍ മാസ്റ്റര്‍ മുഖ്യാഥിതി ആയി. കെ. അശോകന്‍ മാസ്റ്റര്‍,, വി.പി ഷെരീഫ്, പി.കെ ശാരദ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്‌ട്രെസ് കെ. സീന ടീച്ചര്‍ സ്വാഗതവും, വി.ആര്‍ അര്‍ജിത് നന്ദിയും പറഞ്ഞു.