പ്രവേശനോത്സവം; ഡിവൈഎഫ്‌ഐ പഠനോത്സവത്തിന്റെ ഭാഗമായി നടേരിയിലെ മുഴുവന്‍ സ്‌കൂളുകളിലും കുരുന്നുകള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ പഠനോത്സവത്തിന്റെ ഭാഗമായി അക്ഷരങ്ങളുടെ ലോകത്തേക്ക് കടന്നെത്തുന്ന കുരുന്നുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നടേരി മേഖലയിലെ മുഴുവന്‍ സ്‌കൂളുകളിലും (കാവുംവട്ടം യു.പി സ്‌കൂള്‍, കാവുംവട്ടം എം.യു.പി സ്‌കൂള്‍, മരുതൂര്‍ ജി.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.

കാവുംവട്ടം എം.യു.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ മനോജ് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. മരുതൂര്‍ ജി.എല്‍.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ നസീസ ആണ് ഏറ്റുവാങ്ങിയത്. കാവുംവട്ടം യു.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പ്രതീഷ് ലാല്‍ ആണ് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങിയത്.

ഡി.വൈ.എപ്.ഐ മേഖല സെക്രട്ടറി അഭിനവ,് മേഖല പ്രസിഡന്റ് അഖില്‍, മേഖല ട്രഷറര്‍ കീര്‍ത്തന എന്നിവര്‍ പഠനോപകരണങ്ങള്‍ കൈമാറി. മേഖല കമ്മിറ്റി അംഗങ്ങള്‍ ശ്യാംലാല്‍, സായന്ത് ഋതുനന്ദ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.