ചെണ്ടമേളത്തോടെ കുട്ടികളെ വരവേറ്റ് കൊയിലാണ്ടി ജി.വിഎച്ച്.എസ് എസ്; മധുരപലഹാരം പോലെ മധുരമുള്ള ഓര്‍മ്മകളാക്കി പ്രവേശനോത്സവം


കൊയിലാണ്ടി: ചെണ്ടമേളത്തോടെയുള്ള സ്വീകരണം, ഒപ്പം മധുരപലഹാരങ്ങളും ഉപഹാരങ്ങളും. പ്രവേശനോത്സവം ആവേശഭരിതമാക്കി കൊയിലാണ്ടി ജി.വിഎച്ച്.എസ്.എസ്.

വാര്‍ഡ് കൗണ്‍സിലര്‍ എ. ലളിത പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് സുചീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്സ്.എം.സി ചെയര്‍മാന്‍ ഹരീഷ്, പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍ എന്‍.വി, ബിജേഷ് ഉപ്പലക്കല്‍, ഷജിത ടി, ആശംസകള്‍ അര്‍പ്പിച്ചു.

ഹെഡ് മാസ്റ്റര്‍ അശോകന്‍ .കെ സ്വാഗതവും നാരായണന്‍ .കെ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന രക്ഷാകര്‍തൃ വിദ്യാഭ്യാസത്തെക്കുറിച്ച് എന്‍.കെ വിജയന്‍ ക്ലാസ്സ് എടുത്തു.