Category: പൊതുവാര്‍ത്തകൾ
പറഞ്ഞതെല്ലാം കള്ളം, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വന്‍ ട്വിസ്റ്റ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ട്വിസ്റ്റ്. പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി. കുറ്റബോധം തോന്നുന്നുവെന്നും പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും പരാതിക്കാരി പറഞ്ഞു. യൂട്യൂബ് വീഡിയോയിലൂടെയാണ് പരാതിക്കാരി ഇക്കാര്യം വ്യക്തമാക്കിയത്. വീട്ടുകാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്ന കാര്യങ്ങളടക്കം പറഞ്ഞതെന്ന് യുവതി വീഡിയോയിലൂടെ പറയുന്നു.
2020 ല്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ ബന്ധുവിന് 140 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി
മലപ്പുറം: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവു ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ 9.75ലക്ഷം രൂപ പിഴയും പ്രതി അടക്കണം. 2020 ല്‍ കോട്ടക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്. പിഴ കൂടാതെ ശിക്ഷ ഒരുമിച്ചു
കൂടുതൽ നിയമലംഘനങ്ങൾ നടത്തി; യൂ ട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കിയേക്കും
ആലപ്പുഴ: യൂ ട്യൂബർ സഞ്ജു ടെക്കിയുടെ ലൈസെൻസ് സ്ഥിരമായി റദ്ദാക്കിയേക്കും. കൂടുതൽ നിയമലംഘനങ്ങൾ നടത്തിയത് കണ്ടെത്തിയ സാഹചര്യത്തിലാണ് അത്തരമൊരു നടപടിയിലേക്ക് നീങ്ങാൻ സാധ്യതയെന്നാണ് വിവരം. യുട്യൂബ് ചാനലിൽ ആർടിഒ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. 160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. 17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍ ഒഴിവ്; കൂടിക്കാഴ്ച 15ന്, വിശദമായി അറിയാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ബയോമെഡിക്കല്‍ ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ചയ്ക്കായി ജൂണ്‍ 15 നു രാവിലെ 11 മണിക്ക് നടക്കും. വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഗവ. മെഡിക്കല്‍ കോളേജ് ഓഫീസില്‍ ഹാജരാവണം. പ്രായപരിധി: 18-36 വയസ്സ്.
ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് സ്വദേശിയില്‍ നിന്നും 67 ലക്ഷം തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ് വഴി വന്‍ ലാഭം വാഗ്ദാനം ചെയ്ത്ത് കോഴിക്കോട് സ്വദേശിയില്‍ നിന്നും 67 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. സുഫിയാന്‍ കബീറിനെയാണ് കോഴിക്കോട് സിറ്റി ക്രൈം പൊലീസ് അറസ്റ്റുചെയ്തത്. കോഴിക്കോട് സ്വദേശിയെ പെര്‍മനസ്സ് കാപ്പിറ്റല്‍ എന്നപേരില്‍ ട്രേഡിങ് വഴി മികച്ച വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ അക്കൗണ്ടില്‍ നിന്നും
മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി; ചടങ്ങില്‍ പങ്കെടുത്ത് വിവിധ മേഖലകളിലെ പ്രമുഖര്‍
ഡല്‍ഹി: പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്‌നാഥ് സിങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നദ്ദയും നിതിന്‍ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍, മനോഹര്‍
തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് അധ്യാപക നിയമനം നടത്തുന്നു
പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് അധ്യാപക നിയമനം നടത്തുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഹിസ്റ്ററി, ഫിസിക്‌സ്, കെമിസ്ട്രി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേയ്ക്കാണ് നിയമനം നടത്തുന്നത്. അധ്യാപക ഇന്റര്‍വ്യൂ നാളെ രാവിലെ 10.30ന് സ്‌കൂള്‍ ഓഫിസില്‍.
താനൂര്‍ സിഎച്ച്എംകെഎം ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: താനൂര്‍ സിഎച്ച്എംകെഎം ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യുജിസി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 11 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി
മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാർ; സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും
ന്യൂഡൽഹി: കേരളത്തിൽ നിന്നും രണ്ടുപേർ മൂന്നാം മോദി സർക്കാരിലേക്ക്. തൃശ്ശൂർ എംപിയും നടനുമായ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനുമാണ് കേന്ദ്രമന്ത്രിമാരാകുന്ന മലയാളികൾ. തൃശൂർ ‘എടുത്തത്’ മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. പക്ഷെ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു. ഇതോടെ സിനിമക്കായി തൽക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന
ട്രോളിംഗ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ; ഇനിയുള്ള 52 ദിവസം കടലിൻ്റെ മക്കൾക്ക് വറുതിയുടെ കാലം
കൊയിലാണ്ടി: ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. കരയിലും കടലിലും നിരോധനം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫിഷറീസ് വകുപ്പ് നേരത്തെ നല്‍കിക്കഴിഞ്ഞു. പതിവുപോലെ ഇത്തവണയും 52 ദിവസമാണ് മത്സ്യബന്ധനത്തിനുള്ള നിരോധന കാലയളവ്. ഞായറാഴ്ച അർധരാത്രിയോടെ മത്സ്യബന്ധനത്തിന് പോയ എല്ലാ ബോട്ടുകളും ഹാർബറുകളിൽ തിരിച്ചെത്തണമെന്നാണ് കർശന നിര്‍ദേശം. ആഴക്കടലില്‍ മീൻപിടിത്തത്തിന് പോയിട്ടുള്ള യന്ത്രവത്കൃത ബോട്ടുകള്‍ മിക്കതും