കൂടുതൽ നിയമലംഘനങ്ങൾ നടത്തി; യൂ ട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കിയേക്കും


ആലപ്പുഴ: യൂ ട്യൂബർ സഞ്ജു ടെക്കിയുടെ ലൈസെൻസ് സ്ഥിരമായി റദ്ദാക്കിയേക്കും. കൂടുതൽ നിയമലംഘനങ്ങൾ നടത്തിയത് കണ്ടെത്തിയ സാഹചര്യത്തിലാണ് അത്തരമൊരു നടപടിയിലേക്ക് നീങ്ങാൻ സാധ്യതയെന്നാണ് വിവരം.   

യുട്യൂബ് ചാനലിൽ ആർടിഒ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. 160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട്‌ ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. 17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്.           

സഞ്ജുവിന്‍റെ ലൈസൻസ് സസ്പെന്‍റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നൽകി. ഇന്ന് ആര്‍ടിഒക്ക് മുമ്പാകെ ഹാജരാകാനും നിർദേശം നല്‍കിയിട്ടുണ്ട്.