താനൂര്‍ സിഎച്ച്എംകെഎം ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം


കോഴിക്കോട്: താനൂര്‍ സിഎച്ച്എംകെഎം ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

യുജിസി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 11 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ gctanur.ac.in Â. ഫോണ്‍: 0494-2582800.