കൊയിലാണ്ടിയില്‍ ട്രെയിന്‍തട്ടി മരിച്ചത് മരളൂര്‍ സ്വദേശി, സംസ്‌ക്കാരം നാളെ


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍തട്ടി മരിച്ചത് മരളൂര്‍ സ്വദേശി.. ഓട്ടോ തൊഴിലാളിയായ മരളൂര്‍ മാക്കുറ്റിശ്ശേരി ജയകുമാര്‍( ലാലു) ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പഴയ മുത്താമ്പി ഗേറ്റിന് സമീപത്ത് നിന്ന് ജയകുമാറിനെ ട്രെയിന്‍തട്ടിയ നിലയില്‍ കണ്ടത്. വിവരം ലഭിച്ച ഉടന്‍ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും

അച്ഛന്‍: പരേതനായ ഗംഗാധരന്‍.

അമ്മ: ലീല

ഭാര്യ: ദീഷ്മ.

മക്കള്‍: അനാമിക, അഭിജിത്ത്.

സഹോദരങ്ങള്‍: ബിനുകുമാര്‍, അഖില.