വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ്


നന്തിബസാര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. നന്തി വ്യാപാര ഭവനില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ 2023-24വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യൂണിറ്റ് സെക്രട്ടറി സനീര്‍ അവതരിപ്പിച്ചു.

വരവ് ചെലവ് കണക്ക് ട്രഷറര്‍ ദിലീപ് കുമാര്‍ അവതരിപ്പിച്ചു. നന്തി റെയില്‍വേയുടെ അടിപ്പാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2024-26വര്‍ഷത്തെക്കുള്ള പുതിയ ഭാരവാഹികളായി യൂണിറ്റ് പ്രസിഡണ്ടായി പവിത്രന്‍ ആതിരയും, ജനറല്‍ സെക്രട്ടറിയായി സനീര്‍ വില്ലങ്കണ്ടിയും, ട്രഷററായി ദിലീപ് കുമാറിനെയും തെരഞ്ഞെടുത്തു.

ജില്ലാ ജനറല്‍ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് പവിത്രന്‍ ആതിര അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി സനീര്‍ വില്ലങ്കണ്ടി സ്വാഗതവും യൂണിറ്റ് ട്രഷറര്‍ ദിലീപ്കുമാര്‍ നന്ദിയും പറഞ്ഞു.
ചടങ്ങിന് ആശംസ അര്‍പ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി കെ.ടി വിനോദന്‍, നിയോജകമണ്ഡലം പ്രസിഡന്റ് സുകുമാരന്‍, വനിതാ വിംഗ് പ്രസിഡണ്ട് സൗമിനി മോഹന്‍ദാസ് ,എം.കെ മുഹമ്മദ്, കെ.വി.കെ സുബൈര്‍, വനിതാ വിംഗ് പ്രസിഡണ്ട് സുഹറ തുടങ്ങിയവര്‍ സംസാരിച്ചു.