Category: സ്പെഷ്യല്‍
മരപ്പലകയില്‍ കിനിഞ്ഞിറങ്ങുന്ന അശോക് കുമാറിന്‍റെ കരവിരുത്; ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജിലെ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ് ജേതാവ്
മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: ‘മെമെന്‍റോകളും ഗിഫ്റ്റുകളും ഒരു അമൂല്യവസ്തുവായിട്ടല്ലേ നമ്മള്‍ കൊടുക്കാറ്. അവ പ്രഷ്യസ് ആവണമെങ്കില്‍ പരിസ്ഥിതി സൗഹൃദമായിരിക്കണ്ടേ’ – മരപ്പലകയില്‍ മനോഹരചിത്രള്‍ തീര്‍ത്ത് മൊമന്‍റോകളും ഗിഫ്റ്റുകളും നിര്‍മിക്കുന്ന അശോക് കുമാറിന്റെ ഐഡിയോളജി ഇതാണ്. ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ സ്ഥിരം സ്റ്റാളുകളിലെ 26-ാം നമ്പര്‍ സ്റ്റുഡിയോയിലാണ് അശോക് കുമാര്‍ ഉജ്വലമായ തന്റെ കരവിരുതുകളുമായി നിറഞ്ഞു നില്‍ക്കുന്നത്.
ഗള്‍ഫില്‍ നിന്ന് ഓര്‍ത്തെടുത്ത കൊയിലാണ്ടിയുടെ യെമന്‍ ചരിത്രം | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ്സ തുടരുന്നു
യാക്കൂബ് രചന പയ്യനാട് രാജാക്കന്മാർ ഭരിച്ച പയേ ‘പയ്യനാട്ടിൽ’ പ്രമാണിമാരെ ആദര സൂചകമായി വിളിച്ചിരുന്ന ‘കോയിൽ’ എന്നതും അളന്നു വെച്ച ഭാഗത്തെ പറയുന്ന ‘കണ്ടി’ എന്നതും കൂട്ടി വിളിച്ച നാടായ കൊയിലാണ്ടിക്കാരുടെ ദുബായ്ലെ റൂമിലായിരുന്നു ഞങ്ങളുടെ അന്നത്തെ സന്ദർശനം. സലാം ചൊല്ലി കേറിയ ഞങ്ങളെ വെൽക്കം ചെയ്തത്, സുഗന്ധം പരത്തുന്ന പശമരമായ കുന്തിരിക്കത്തിൻ്റെ നാട്ടിൽ
കാശ്മീരിൽ നിന്ന് സൈക്കിൾ ചവിട്ടി ഉത്തർപ്രദേശ് സ്വദേശി വികാസ് കൊയിലാണ്ടിയെത്തി, ലക്ഷ്യം കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള ബോധവൽക്കരണം; ആവേശപൂർവ്വം സംവദിച്ച് കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികൾ (വീഡിയോ കാണാം)
സ്വന്തം ലേഖകൻ കൊയിലാണ്ടി: ലോകം ഇന്ന് നേരിടുന്ന വലിയ ഭീഷണിയാണ് കാലാവസ്ഥാ മാറ്റം. എന്നാല്‍ ലോകത്തെ ഭൂരിഭാഗം പേരും ഇതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവരല്ല. എന്നാല്‍ പ്രകൃതി സംരക്ഷണത്തെ കുറിച്ചും കാലാവസ്ഥാ മാറ്റത്തെ കുറിച്ചുമെല്ലാം ചിന്തിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചിലരെങ്കിലും ലോകത്തുണ്ട്. അത്തരത്തില്‍ ഒരാളാണ് ഉത്തര്‍പ്രദേശിലെ ശാംലി ജില്ലയില്‍ നിന്നുള്ള വികാസ് ജയ് ജാനിയ.
മൂത്താപ്പയുടെ പിന്മുറക്കാരനായി കോല്‍ക്കളിയെ ജീവിതത്തോട് ചേര്‍ത്തു പിടിച്ചു; കൊയിലാണ്ടിയുടെ സ്വന്തം ഖാലിദ് ഗുരുക്കള്‍ക്ക് ഏറെയുണ്ട് പറയാന്‍
സ്വന്തം ലേഖിക ബാപ്പയുടെ ജ്യേഷ്ഠന്‍ ഖാദര്‍ ഗുരുക്കള്‍ അറിയപ്പെടുന്ന കോല്‍ക്കളി പരിശീലനകന്‍, തറവാട് വീടിന്റെ മുറ്റത്ത് എപ്പോഴും ഉണ്ടാവും കോല്‍ക്കളി പഠിക്കാനെത്തുന്നവര്‍, ഇതൊക്കെ കണ്ടാണ് താനും കോല്‍ക്കളിയെ പ്രണയിക്കാന്‍ തുടങ്ങിയതെന്നാണ് കൊയിലാണ്ടിയിലെ പ്രശസ്ത കോല്‍ക്കളി പരിശീലകന്‍ ഖാലിദ് ഗുരുക്കള്‍ പറയുന്നത്. കോല്‍ക്കളി പരിശീലകനെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ജീവിതവും കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കുവെക്കുകയാണ്
കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തില്‍ തീക്കുട്ടിച്ചാത്തന്‍ തിറയാടിയപ്പോള്‍- ചിത്രങ്ങള്‍ കാണാം
കോഴിക്കോടും കണ്ണൂരുമുള്ള അപൂര്‍വ്വം ചില ക്ഷേത്രങ്ങളിലാണ് തീക്കുട്ടിച്ചാത്തന്‍ തിറ കെട്ടിയാടുന്നത്. ഓരോ നാടിനുമനുസരിച്ച് തീക്കുട്ടിച്ചാത്തന്‍ തിറയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും വ്യത്യസ്തമാണ്. കാളകാട്ടില്ലത്തെ ആശ്രിതനായ ചാത്തനെ വെട്ടിനുറുക്കി 448 കഷ്ണങ്ങളാക്കി അത് 41 ദിവസം നാല്പാമര വിറകില്‍ ഹോമം ചെയ്ത് 41ാം ദിവസം തീക്കുട്ടിച്ചാത്തന്‍ ഉടലെടുത്തുവെന്നാണ് കിടാരത്തില്‍ ആടുന്ന തിറയുടെ പിന്നിലെ ഐതിഹ്യം. നിധീഷ് കുറുവങ്ങാടാണ് തിറകെട്ടിയാടിയത്.
ചുറ്റും കെട്ടിനിര്‍ത്തിയ വലിയ പന്തങ്ങളില്‍ ആളിക്കത്തുന്ന അഗ്നിച്ചൂടിലും എരിയുന്ന പ്ലാവിന്റെ കനലില്‍ ചവിട്ടി ചാത്തന്റെ നൃത്തച്ചുവടുകള്‍, ഭയഭക്തിയോടെ കാണികളും; വിസ്മയക്കാഴ്ചയായി കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തിലെ തീക്കുട്ടിച്ചാത്തന്‍ തിറ
‘വട്ടമുടിയും കുമിള കണ്ണും വളര്‍ന്ന താടിയും കൃഷ്ണ നിറം ശേഖരിച്ച മുഖവും മാറും… എട്ടു ദിക്കോളം വളര്‍ന്നീടും മൂര്‍ത്തീ…’ കണയങ്കോട് ശ്രീ കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തില്‍ ഒാരോ വര്‍ഷവും ആളിക്കത്തുന്ന അഗ്നിപന്തങ്ങള്‍ക്ക് നടുവില്‍ തീക്കുട്ടിച്ചാത്തന്‍ ആടുമ്പോള്‍ കൊയിലാണ്ടിക്കാരന് ആ കാഴ്ചകള്‍ കണ്ട് പൂതിമാറാറില്ല. ഇടങ്കാരവും വലങ്കാരവും മുറുകി ദേവന്‍ അഗ്‌നിനടനമാടുമ്പോള്‍ ഭയഭക്തിയോടെ, കണ്ണിമവെട്ടാതെ ഓരോ ഭക്തരും
ദൈവങ്ങള്‍ മണ്ണിലിറങ്ങി മനുഷ്യരോട് സംസാരിക്കുന്നു, വടകരയില്‍ ഇത് തെയ്യക്കാലം
അനൂപ് അനന്തന്‍ കാലം മാറി കോലവും. പക്ഷെ, മാറ്റമില്ലാതെ ചിലതുണ്ട് നമുക്ക് ചുറ്റും. അതിൽ അത്രമേൽ പ്രിയപ്പെട്ട ഒന്നാണ് തെയ്യങ്ങൾ, തെയ്യക്കോലങ്ങൾ. വർഷങ്ങളേറെ കഴിഞ്ഞിട്ടും മാറ്റമില്ലാത്ത ചമയങ്ങളുമായി നമ്മുടെ തെയ്യങ്ങൾ ക്ഷേത്രങ്ങളിലും കാവുകളിലും നിറഞ്ഞാടുകയാണിപ്പോൾ. ഇത് തെയ്യക്കാലം കൂടിയാണല്ലോ. കാവുകളും ക്ഷേത്രങ്ങളും പുരാവൃത്ത സ്മൃതികളുമായി ഉണർന്നു കഴിഞ്ഞു. ഇതു കണ്ടറിഞ്ഞ വിശ്വാസിയും അവിശ്വാസിയും ഒരു പോലെ
എന്തുകൊണ്ടാണ് സ്കൂൾ കലോൽസവത്തിന് മീൻകറി വിളമ്പാത്തത്?
രൂപേഷ് ആര്‍. കേരളത്തിലെ സസ്യഭക്ഷണ ശീലക്കാർ രണ്ടു വിധമാണ് ഒന്ന് ആചാരപരം രണ്ട് ചോയിസിന്റെ പുറത്ത്. ഈ രണ്ട് വിഭാഗക്കാരും മൈക്രോ മൈനോറിറ്റിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയയായ സ്കൂൾ കലോൽസവത്തിൽ മീൻ കൂട്ടാൻ (മീൻകറി ) വിളമ്പാത്തത് ? ഒറ്റ നോട്ടത്തിൽ തന്നെ പറയാം മൽസ്യം/മാംസം ജാതിപരമായി ഒരു അധഃകൃത
ഇതുപോലെ ലോകത്ത് വേറൊന്നില്ലെന്ന് വെറുതേ പറയുന്നതല്ല; ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ ഈ രാജകീയ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളുടെ ഡിസൈന്‍ അങ്ങനെയാണ്
മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: നിങ്ങള്‍ ഒരു ഉസ്ബസ്കിസ്ഥാന്‍ പ്ലേറ്റില്‍ ആഹാരം കഴിക്കുന്നു എന്ന് കരുതൂ. ആ ഡിസൈനിലുള്ള പ്ലേറ്റില്‍ കഴിക്കുന്ന ലോകത്തിലെ ഏക വ്യക്തി നിങ്ങളായിരിക്കും. കാരണം ഓരോ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തങ്ങളായി കൈകൊണ്ട് ഡിസൈന്‍ ചെയ്തെടുക്കുന്നവയാണ്. നൂറ് കണക്കിന് പാത്രങ്ങളുണ്ട് ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജില്‍ അഖദ് ജോണിന്‍റെ ഉസ്ബസ്കിസ്ഥാന്‍ സ്റ്റാളില്‍. ഓരോന്നും
മൂര്‍ച്ചയേറിയ ഗൂര്‍ഖാ കത്തി, തൊട്ടടുത്ത് ധ്യാനത്തിനായുള്ള ടിബറ്റന്‍ ബൗള്‍, നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും?; ഇരിങ്ങള്‍ ക്രാഫ്റ്റ് മേളയില്‍ ശ്രദ്ധനേടി നേപ്പാള്‍ ക്രാഫ്റ്റുകള്‍
മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: ഗൂര്‍ഖാ കത്തികള്‍ മലയാളികള്‍ ഒത്തിരി തവണ സിനിമയില്‍ കണ്ടവയാണ്. ഗാന്ധി നഗര്‍ സെക്കന്‍റ് സ്ട്രീറ്റ്, യോദ്ധാ തുടങ്ങിയ കോമഡി ചിത്രങ്ങളിലൂടെയാണ് ഗൂര്‍ഖാ കത്തിയെ മലയാളി പരിചയപ്പെട്ടതെങ്കിലും അതിന്‍റെ മാരക ശേഷിയെക്കുറിച്ച് ആര്‍ക്കും സംശയമൊന്നുമില്ല. നേപ്പാളില്‍ നിന്ന് പാരമ്പര്യ രീതിയിലുണ്ടാക്കിയ അത്തരമൊരു ഒറിജിനല്‍ കത്തി സ്വന്തമാക്കിയാലോ? നേരെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലേക്ക്