Category: ആരോഗ്യം

Total 209 Posts

കൊളസ്ട്രോൾ കുറയ്ക്കാൻ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും നടക്കുന്നില്ലേ? ഈ പഴങ്ങൾ ഒന്നു കഴിച്ചു നോക്കു, കൊളസ്ട്രോൾ കുറയും

നല്ല ഭക്ഷണ ശീലങ്ങൾ പല ആരോഗ്യപ്രശ്നങ്ങളും അകറ്റും. പോഷകങ്ങൾ നിറഞ്ഞ ആരോഗ്യകരവും കലോറി കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. ഭക്ഷണ ശീലവുമായി ബന്ധപ്പെട്ട പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ ഭൂരിഭാഗവും കരളാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കിയുള്ളത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്. ഹോർമോണുകൾ, വിറ്റാമിൻ ഡി, ഭക്ഷണ ദഹനത്തെ സഹായിക്കുന്ന

തക്കാളി ഉണ്ടോ കയ്യില്‍ എങ്കില്‍ ഇനി ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ; മുഖകാന്തിക്കൂട്ടാന്‍ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍, പരിചയപ്പെടാം

മുഖസൗന്ദര്യം നിലനിര്‍ത്താന്‍ പലതും പരീക്ഷിച്ചു നോക്കിയിട്ടും നിങ്ങള്‍ പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെ. മുഖത്തിന്റെ തിളക്കം കൂട്ടാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ഓടി നടന്ന് കെമിക്കല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഇനി തക്കാളി കൊണ്ടുള്ള ചില പൊടിക്കൈകള്‍ നോക്കാം. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി മികച്ചതാണെന്ന കാര്യം പലര്‍ക്കും അറിയില്ല. പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു

കുരുക്കൾ കാരണം ഇനി നിങ്ങൾ മുഖം കുനിക്കേണ്ട; മുഖക്കുരു മാറ്റാനുള്ള ചില പൊടിക്കൈകളും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി അറിയാം

ആൺ-പെൺ വ്യത്യാസമില്ലാതെ കൗമാരക്കാരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. എന്നാൽ കൗമാരം കടന്നാലും പലരിലും ഈ പ്രശ്നം അവസാനിക്കുന്നില്ല. പ്രായപൂർത്തിയായ സ്ത്രീകളിലും പുരുഷന്മാരിലും മുഖക്കുരു കണ്ടുവരാറുണ്ട്. എന്നാൽ പരിഹരിക്കാനാവാത്ത പ്രശ്നമൊന്നുമല്ലിത്. ചിലപ്പോഴൊക്കെ മുഖക്കുരു ഒരു സൗന്ദര്യലക്ഷണമായി പോലും പറയുന്നവരും ഉണ്ട്. എന്തൊക്കെ പറഞ്ഞാലും പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്ന കാര്യമാണ് ഈ മുഖക്കുരു. പലപ്പോഴും ഈ മുഖക്കുരു

അരവണ്ണം കൂടുന്നുണ്ടോ? നിസാരമായി കാണല്ലേ… ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമായേക്കാം, വിശദാംശങ്ങൾ

ഇന്നത്തെക്കാലത്ത് അരവണ്ണം കൂടുന്നത് ഒരാളുടെ ശരീര സൗന്ദര്യത്തിന്റെ പ്രശ്നമായി മാത്രം കണക്കിൽ എടുക്കാവുന്ന ഒന്നല്ല. ആവശ്യമായ ശ്രദ്ധ കൊടുക്കേണ്ട ഒരു ആരോഗ്യപ്രശ്‌നം കൂടിയാണ്. നമ്മുടെ എല്ലാവരുടെയും ഇന്നത്തെ മാറിയ ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റമായിരിക്കാം നമ്മുടെ ആരോഗ്യത്തേയും ശരീര വ്യവസ്ഥിതിയെയും ഒക്കെ സാരമായി ബാധിച്ചിട്ടുള്ളത്. അടിവയറ്റിൽ കൊഴുപ്പടിയുന്നത് അരവണ്ണം വല്ലാതെ കൂടുന്നതിന് കാരണമാകുന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ശരീരത്തിലെ കൊളസ്ട്രോൾ വ്യതിയാനവും വില്ലനാകും, നോക്കാം വിശദമായി

സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്നൊരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ചിലര്‍ക്ക് മുടി വളര്‍ന്ന് വരുമ്പോഴേയ്ക്കും മുടിക്ക് കട്ടി കുറഞ്ഞ് തീരെ ഉള്ള് ഇല്ലാത്ത അവസ്ഥ കാണാം. അതുപോലെ ചിലര്‍ക്കാണെങ്കില്‍ നെറ്റി കയറി വരുന്ന അവസ്ഥയും. അതുപോലെ സ്ത്രീകളിലാണെങ്കില്‍ മുടി കൊഴിഞ്ഞ് തലയോട്ടിയെല്ലാം കണ്ടുവരുന്നതെല്ലാം മുടികൊഴിച്ചില്‍ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. താരൻ, പി.സി.ഒ.ഡി തുടങ്ങിയവയെല്ലാം മുടികോഴിച്ചിലിന് കാരണമായി പറയാറുണ്ട്.

കൊളസ്‌ട്രോള്‍ കൂടുതലാണോ? എങ്കില്‍ ഈ ആഹാരസാധനങ്ങളോട് നോ പറഞ്ഞേക്കൂ

തണുപ്പ്കാലത്ത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയുണ്ടാകും. ശരീര താപനില കുറയുന്നത് കാരണം കൂടുതല്‍ കലോറിയുള്ള ഭക്ഷണം കഴിക്കാന്‍ താല്‍പര്യം തോന്നുന്നതാണ് ഇതിന് കാരണം. എന്നാല്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കാതെ സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ക്കു പിന്നാലെ പോയാല്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള ഘടകങ്ങളുടെ അളവ് കൂടുന്നതിന് കാരണമാകും. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ധമനികള്‍ അടഞ്ഞുപോകുന്നതിന് കാരണമാകും. ഇത് ഗുരുതരമായ

നടുവേദനയും കഴുത്തുവേദനയും നിസാരമായി കാണരുതേ, ശരിയായ രോഗനിർണയവും പ്രതിരോധവും പ്രധാനം; നോക്കാം വിശദമായി

അസഹനീയമായ കഴുത്തുവേദന, പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്. ജോലി ചെയ്യുന്ന മുതിർന്നവരിൽ വൈകല്യത്തിനുള്ള ഏറ്റവും സാധാരണ കാരണം നടുവ് വേദന/കഴുത്തു വേദനയാണ്. എന്നാൽ എടുത്തു പറയേണ്ട

തലകറക്കമുണ്ടോ? ബി.പി കുറയുന്നതിന്റെ ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ

ചെറിയൊരു തലകറക്കം തോന്നിയാല്‍ പലരും സംശയിക്കും, ബി.പി കൂടിയതാണോബി.പിയിലെ ഏറ്റക്കുറച്ചലുകള്‍ പലരുടെയും പ്രശ്‌നമാണ്. യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം പലപ്പോഴും അപകടകരമാകുന്നതാണ് ഉയര്‍ന്ന ബിപി. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക് പോലെയുള്ള നിരവധി

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? മുഖക്കുരു അകറ്റാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…

മുഖക്കുരു വന്നാൽ പലർക്കും ടെൻഷനാണ്. ചിലപ്പോൾ മുഖത്ത് പാടുകള്‍ അവശേഷിപ്പിച്ചായിരിക്കും മുഖക്കുരു മടങ്ങുന്നത്. എത്ര ശ്രദ്ധിച്ചാലും ഇടക്കിടെ വരുന്ന മുഖക്കുരു വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ തടയാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ തന്നെ പരീക്ഷിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം… ഒന്ന്…

കുളിച്ച് കുട്ടപ്പന്‍മാരായി ചിക്കന്‍പോക്‌സിനെ നേരിടാം! രോഗം വന്നാലോ പകരാതിരിക്കാനോ എന്ത് ചെയ്യണം? ഡോ.ഷിംന അസീസ് പറയുന്നു

ഡ്യൂഡ്രോപ്‌സ് എന്ന് കേട്ടിട്ടില്ലേ, അത് തന്നെ, മഞ്ഞുതുള്ളി. രണ്ട് ദിവസത്തേക്കൊരു പനിയും തലവേദനയും ക്ഷീണവുമൊക്കെ കഴിഞ്ഞ് ദേഹത്ത് അങ്ങിങ്ങായി ചുവന്ന പാടുകള്‍ വരുന്നെന്ന് കരുതുക. കുറച്ച് നേരം കഴിയുമ്പോള്‍ അവയെല്ലാം പതുക്കേ വെള്ളം നിറഞ്ഞ കുരുക്കളായി, നേരത്തേ പറഞ്ഞ ഡ്യൂ ഡ്രോപിനോളം ഭംഗിയുള്ള കുരുക്കളായി മാറും. ആ സുന്ദരന്‍ കുരുക്കളെ നോക്കി ആരായാലും രോഗനിര്‍ണയം നടത്തിപ്പോകും-