കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചു, തുടര്‍ന്ന് വായുവില്‍ ഉയര്‍ന്നുപൊങ്ങി തലകീഴായി നിന്നു; പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ അത്ഭുകരമായി രക്ഷപ്പെട്ടു


ബാലുശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ടകാര്‍ അപകടത്തില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കരുമലയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

അപകടത്തില്‍ പൂനൂര്‍ സ്വദേശിയുടെ കൈക്ക് ചെറിയ പരിക്കുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിഞ്ചു കുഞ്ഞടക്കം നാല് പേരാണ് അപകടത്തില്‍പെട്ട കാറിലുണ്ടായിരുന്നത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍ നിയന്ത്രണം വിട്ട് ഇടതുവശത്ത് റോഡരികിലെ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വായുവില്‍ ഉയര്‍ന്നുപൊങ്ങി.

പിന്നീട് നിലത്തുവീണ കാര്‍ കറങ്ങിത്തിരിഞ്ഞ് തലകീഴായി നില്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഈ പാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.