ആഞ്ഞടിക്കുന്ന വലിയ തിര മറികടന്ന് കരയിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടയിൽ അപകടം; കൊല്ലം നീണ്ടകര അഴിമുഖത്ത് നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു (നടുക്കുന്ന ദൃശ്യങ്ങൾ കാണാം))


കൊല്ലം: കൊല്ലം നീണ്ടകര അഴിമുഖത്ത് ബോട്ട് തിരയിൽപെട്ട് അപകടം. നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. ഇരുപത്തിയെട്ടോളം തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടുകൂടിയായിരുന്നു അപകടം.


ആഞ്ഞടിച്ച വലിയ തിര മറികടന്ന് കരയിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടയിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ട്ടപെട്ടാണ് അപകടം ഉണ്ടായത്. എന്നാൽ രണ്ടുപ്രാവശ്യം തിരയിൽപെട്ട് മറിയാൻ പോയ ബോട്ടിന്റെ നിയന്ത്രണം സ്രാങ്ക് അതിവിദഗ്ദമായി ഏറ്റെടുത്തതോടെ ബാക്കിയുള്ളവർ രക്ഷപെട്ടു.

അപകടത്തിൽ നാല് തൊഴിലാളികൾ വെള്ളത്തിൽ വീണു. സമീപത്തെ ബോട്ടിലുണ്ടായിരുന്നവർ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ മറ്റൊരു ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ പകർത്തിയത് പുറത്തു വന്നു.

തെക്കൻ ജില്ലകളിൽ മഴ ശക്തമായതോടെ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ്നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് നിരവധി പേർ മത്സ്യബന്ധനത്തിനു പോയിരുന്നു. ഇത്തരത്തിൽ പോയ ബോട്ടാണ് അപടകത്തിൽപെട്ടത്.

 


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..


SUMMARY: Boat accident in Kollam Neendakara, Four fishermen fell into the sea