കളളക്കടല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മുന്‍കരുതലെടുത്തില്ല; ബേപ്പൂര്‍ മറീനയിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

ബേപ്പൂര്‍: കടലേറ്റത്തെ തുടര്‍ന്ന് ബേപ്പൂര്‍ മറീനയിലെ കടലിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. പാലം തകര്‍ന്നതോടെ ജെ.സി.ബി. ഉപയോഗിച്ച് കരയിലേക്കു കയറ്റി. കടലിലെ കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ ഫ്‌ലോട്ടിങ് ബ്രിഡ്ജ് അറ്റകുറ്റപ്പണി തീര്‍ത്ത് കടലിലിറക്കുകയുള്ളൂ. കടലേറ്റ സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടും മുന്‍കരുതല്‍ സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഒഴുകുന്ന പാലം തകര്‍ന്നതെന്ന ആരോപണമുണ്ട്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ടൂറിസം

അരിക്കുളം തെക്കേടത്ത് ഖദീജ അന്തരിച്ചു

അരിക്കുളം: തെക്കേടത്ത് ഖദീജ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: മൊയ്തി. മക്കള്‍: സൗദ, ഫൈസല്‍ (ഹോമിയോപ്പതി ജില്ലാ ഓഫീസ് കോഴിക്കോട്), താജുദ്ദീന്‍ (അരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക്, സി.പി.എം അരിക്കുളം ലോക്കല്‍ കമ്മിറ്റിയംഗം), ആരിഫുദ്ദീൻ(ദുബായ്), ഫിറോസ്. മരുമക്കള്‍: അബ്ദുള്ള, ശരീഫ (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കൊയിലാണ്ടി), മുബീന പര്‍വീന്‍ (കെ.പി.എം.എസ്.എം.എച്ച്.എസ് അരിക്കുളം). സഹോദരങ്ങള്‍: കോമത്ത് കുഞ്ഞാമി,

സിനിമാ താരം കനകലത അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു. ഇവിടെ നിന്നായിരുന്നു വെള്ളിത്തിരയിലെത്തിയത്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍,

ഇരുവശത്തും ആയുധമേന്തിയ സേനാം​ഗങ്ങൾ; കൊയിലാണ്ടി പുറങ്കടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ്​ഗാർഡ് പിടികൂടുന്ന ദൃശ്യങ്ങൾ കാണാം

കൊയിലാണ്ടി: പുറംകടലില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോസ്റ്റ്ഗാര്‍ഡ്. സാമൂഹികമാധ്യമമായ എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് കഴിഞ്ഞദിവസം നടന്ന ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് പങ്കുവെച്ചത്. കഴിഞ്ഞദിവസമാണ് കൊയിലാണ്ടി പുറംകടലില്‍ നിന്നും കോസ്റ്റ്ഗാര്‍ഡ് ബോട്ട് കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടിയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ​ഇറാനിയൻ ബോട്ടിനെ ​ഗോസ്റ്റ്​ഗാർഡ് സം​ഘം വളയുകയായിരുന്നു. തുടർന്ന്

ആയഞ്ചേരി കടമേരി എം.യു.പി സ്‌ക്കൂള്‍ അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു

ആയഞ്ചേരി: സ്‌ക്കൂള്‍ അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. കടമേരി എം.യു.പി സ്‌ക്കൂള്‍ അധ്യാപിക ആടക്കണ്ടി മാഷിദയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. കടമേരി കാമിച്ചേരിയിലെ വീട്ടില്‍ ഇന്നലെ രാവിലെയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉപ്പ: കാമിച്ചേരി കളത്തില്‍ മജീദ്(സിപി ഐ എം കടമേരി യുപി ബ്രാഞ്ചംഗം). ഉമ്മ: ഷെരീഫ. ഭര്‍ത്താവ്: നസീര്‍.

തുറയൂരിൽ വീട്ടുമുറ്റത്തെ നാല്പതടി താഴ്ചയുള്ള കിണറ്റിൽ വീണ് 62-കാരൻ; സുരക്ഷിതമായി പുറത്തെത്തിച്ച് പേരാമ്പ്ര അ​ഗ്നിരക്ഷാ സേന

തുറയൂർ: കിണറ്റിൽ വീണ അറുപത്തിരണ്ടുകാരനെ സുരക്ഷിതമായി പുറത്തെത്തിച്ച് പേരാമ്പ്ര അ​ഗ്നിരക്ഷാ സേന. തുറയൂർ പാക്കനാർപുരത്തെ മീത്തലെ പുത്തലത്ത് ജയരാജനാണ് അ​ഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ രക്ഷയായത്. ഇന്ന് വെെകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. സ്വന്തം വീട്ടുമുറ്റത്തെ ഏകദേശം നാല്പതടി താഴ്ചയും രണ്ടടിയോളം മാത്രം വെള്ളമുള്ളതുമായ കിണറ്റിലാണ് ജയരാജ് വീണത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം ഉടനെ

കാപ്പാട് പുതിയ പുരയിൽ അബ്ദുൽ അസീസ് അന്തരിച്ചു

കാപ്പാട്: കണ്ണൻകടവ് അഴീക്കൽ പുതിയ പുരയിൽ അബ്ദുൽ അസീസ് അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. ഭാര്യ : സുഹറ മൻസിൽ ഷെറീന എലത്തൂർ. മക്കൾ: ആയിഷ അറഫിന, ആമിന ഫർഹത്ത്, മെഹറ മരുമക്കൾ: നൈഫ് പൂക്കാട്, ആദിൽ സജിൻ പയിമ്പ്ര മയ്യത്ത് നിസ്കാരം രാത്രി 9-ന് കണ്ണങ്കടവ് ജുമാ മസ്ജിദിൽ.

ഊഞ്ഞാലിൽ കളിക്കവെ താഴെ വീണു; ചികിത്സയിലായിരുന്ന കക്കട്ട് സ്വദേശിനിയായ ഒന്നരവയസുകാരി മരിച്ചു

കക്കട്ട്: ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ രജീഷിൻ്റെ മകൾ നൈറാ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഒന്നരമാസം മുമ്പാണ് കുടുംബത്തെയാകെ ദു:ഖത്തിലാഴ്ത്തിയ ദാരുണമായ സംഭവം നടക്കുന്നത്. ഊഞ്ഞാലിൽ കളിക്കവെ താഴെ വീണാണ് നൈറാ രാജിന് ​ഗുരുതരമായി പരിക്കേൽക്കുന്നത്. ഉടനെ അടുത്തുള്ള

പെരുവട്ടൂർ കണ്ടെത്തനാരി താഴെക്കുനി റീന അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ കണ്ടെത്തനാരി താഴെക്കുനി റീന അന്തരിച്ചു. നാൽപ്പത്തിയൊമ്പത് വയസായിരുന്നു. പരേതനായ സ്വാമികുട്ടിയുടെയും നാരായണിയുടെയും മകളാണ്. ഭർത്താവ്: സത്യൻ. മക്കൾ: അശ്വതി, പരേതയായ അപർണ. മരുമകൻ : നിപിൻ. സഹോദരങ്ങൾ: ബാബു, സിദ്ധാർത്ഥൻ, മുരളി, സനൽ.

‘അരളിയുടെ ഇതള്‍ വയറ്റിലെത്തിയാല്‍ ഉടന്‍ മരിക്കും’; പ്രചരിക്കുന്നത് സത്യമോ കള്ളമോ ? യാഥാര്‍ത്ഥ്യം അറിയാം

‘അരളിയിൽ വിഷമാണ്, ഒരില പോലും തിന്നരുത്’….കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രധാന ചർച്ചാവിഷയം കാണാൻ ഭംഗിയുള്ള അരളിചെടിയാണ്. പണ്ട് പറമ്പുകളിലും മറ്റും വളർന്നിരുന്ന ഇവ ഇപ്പോൾ നമ്മുടെ പൂന്തോട്ടത്തിലെ പ്രധാന താരമാണ്. കാണാനുള്ള ഭംഗി തന്നെയാണ് ഇവയുടെ പ്രധാന പ്രത്യേകത. എന്നാൽ അടുത്തിടെ യുകെയിലേക്ക് പോകാനിരുന്ന ഒരു യുവതിയുടെ അപ്രതീക്ഷിത മരണ്ത്തിന് കാരണമായത് അരളിപ്പൂവെന്ന്