മെയ് 18 മുതല്‍ 22 വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ തീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു, നോക്കാം വിശദമായി

തിരുവനന്തപുരം: മെയ് 18 മുതല്‍ 22 വരെ കേരളത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. മെയ് 19 മുതല്‍ 22

പന്തീരാങ്കാവ് ഗാര്‍ഹിക പീഢനക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും

കോഴിക്കോട്: മുന്‍കൂര്‍ ജ്യാമ്യാപേക്ഷ നല്‍കി പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും. വധുവിനെ രാഹുല്‍ അക്രമിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കാണിച്ചാണ് രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. യുവതി ആദ്യം നല്‍കിയ മൊഴിയില്‍ തങ്ങള്‍ക്കെതിരെ പരാതി ഇല്ലായിരുന്നുവെന്നും രക്ഷിതാക്കളുടെ പ്രേരണ പ്രകാരമാണ് യുവതി പിന്നീട് തങ്ങള്‍ക്കെതിരെ പരാതി നല്‍കിയതെന്നും മുന്‍കൂര്‍

അലക്കുന്നതിനിടെ ഓടി വന്ന്‌ തല ചാക്കിട്ട് മൂടി; നാദാപുരത്ത് വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു

നാദാപുരം: പുറമേരിയില്‍ വയോധികയുടെ തല ചാക്കിട്ട് മൂടി സ്വര്‍ണമാല കവര്‍ന്നു. പുറമേരി ടൗണിന് സമീപത്തെ കുന്നുമ്മല്‍ നാരായണിയുടെ മാലയാണ് കവര്‍ന്നത്. രണ്ടു പവന്‍ വരുന്നതാണ് മാല. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വീടിന് പുറത്ത് അലക്കികൊണ്ടിരിക്കുയായിരുന്നു നാരായണി. ഇതിനിടെ തലയില്‍ പ്ലാസ്റ്റിക്ക് ചാക്കിട്ട് ഒരാള്‍ സ്വര്‍ണാല പൊട്ടിച്ചെടുക്കുകയായിരുന്നു.  നാരായണിയുടെ ശബ്ദം കേട്ടാണ് അയല്‍ക്കാര്‍

വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന നന്തി സ്വദേശിയായ പതിനൊന്നുകാരൻ മരിച്ചു

നന്തി ബസാർ: വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന നന്തി കോടിക്കൽ സ്വദേശിയായ പതിനൊന്നുകാരൻ മരിച്ചു. കോടിക്കൽ പള്ളിവാതിൽക്കൽ മുത്താച്ചിക്കണ്ടി സക്കറിയയുടെ മകൻ മുഹമ്മദ് സിയാനാണ് മരിച്ചത്. ചികിത്സയിലിരിക്കെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  കഴിഞ്ഞ ദിവസമാണ് മുഹമ്മദ് സിയാന് വയറുവേദന അനുഭവപ്പെടുന്നത്. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി വീട്ടിലേക്ക് വന്നു. എന്നാൽ ഇന്നലെ വീണ്ടും വയറുവേദന

കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം; അറിയാം വിശദമായി

കുറ്റ്യാടി: കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ്(സീനിയര്‍), മാത്തമാറ്റിക്‌സ്(സീനിയര്‍), ഫിസിക്‌സ്(സീനിയര്‍), ബോട്ടണി(സീനിയര്‍ ആന്റ് ജൂനിയര്‍ എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. അഭിമുഖം മെയ് 21ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്നതായിരിക്കും. മേപ്പയൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം

ആദ്യം വാക്കുതർക്കം, പിന്നാലെ മാരകായുധങ്ങളുമായി സംഘടിച്ചെത്തി; കാരയാട് യുവാക്കളെ മർദ്ദിച്ചതായി പരാതി

അരിക്കുളം: കാരയാട് മാരകായുധങ്ങുമായെത്തിയ സംഘം യുവാക്കളെ മർദ്ദിച്ചതായി പരാതി. മുബിൻഷാദ് (23), റിസാൽ യാസിൻ (21), റാനിഷ് (16) എന്നിവർക്കാണ് മർദ്ദനമേറ്റത്. ജലീൽ മാഷെ അറിയുമോ എന്ന് ചോദിച്ചെത്തിയ സംഘം മാഷെ അറിയില്ലെന്ന് പറഞ്ഞപ്പോൾ മർദ്ദിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവിരം. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വടക്കയിൽ ജലീൽ മാഷിന് നേരെയാണ് ആദ്യം ആക്രമണത്തിന് ശ്രമിച്ചത്.

ആലപ്പുഴയിൽ കാറിനുള്ളില്‍ എസി ഓൺ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ: ‌‌‌കാറിനുള്ളില്‍ എസി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ] വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്നു അനീഷ്. തുടർന്ന് ഭക്ഷണം കഴിക്കാനായി ഭാര്യ ചെന്നു

ചിങ്ങപുരം വടക്കെക്കുനി ആയിശോമ്മ ഹജ്ജുമ്മ അന്തരിച്ചു

ചിങ്ങപുരം: വടക്കെക്കുനി (കാട്ടിൽ) ആയിശോമ്മ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: വടക്കെക്കുനി കുഞ്ഞിമൊയ്‌ദീൻ മക്കൾ: ഷമീർ ഖത്തർ, നജീബ്ബ് (sky ട്രാവൽസ് കൊയിലാണ്ടി )ബുഷ്‌റ മരുമക്കൾ: നഷീദ, റജുല, ഉമ്മർ കോയ (പൂക്കാട്)

സ്കൂൾ തുറക്കുന്നതിന് മുന്നേ വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാം; കൊയിലാണ്ടിയിൽ സ്കൂ‌ൾ വാഹനങ്ങളുടെ പരിശോധന മെയ് 22, 29 തിയ്യതികളിൽ

കൊയിലാണ്ടി: സ്‌കൂൾ കുട്ടികളുടെ സുരക്ഷയും സുഗമമായ യാത്ര സൗകര്യവും മുൻ നിർത്തി 2024-25 അധ്യയന വർഷം സ്കൂ‌ൾ തുറക്കുന്നതിന് മുൻപായി കൊയിലാണ്ടി താലൂക്കിലുള്ള സ്കൂ‌ൾ വാഹനങ്ങളുടെ പരിശോധന 2 ദിവസങ്ങളിലായി നടക്കുന്നതായിരിക്കുമെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. വാഹന പരിശോധന മെയ് 22 ന് പയ്യോളി ​ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ​ഗ്രൗണ്ടിലും

താക്കീതുകൾ വകവെക്കാതെ സേവനത്തിലേർപ്പെട്ടു, ഒടുവിൽ വീര മൃത്യു; പുറക്കാടെ ധീര ജവാൻ കൈനോളി സുകുമാരനെ ആദരിച്ചു

പുറക്കാട്: ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്സ് ഇൻ്റലിജൻസ് കോറിൽ സേവനത്തിനിടെ വീര മൃത്യു വരിച്ച കൈനോളി സുകുമാരനെ ആദരിച്ചു. മിലറ്റിറി ഇൻ്റലിജൻസിനു വേണ്ടി ക്യാപ്റ്റൻ അംഗിത് ത്യാഗി ഗൗരവ് പത്രം കൈമാറി. സഹോദരങ്ങളായ ജാനകിയമ്മ ലക്ഷമിക്കുട്ടിയമ്മ, ദാമോദരൻ നായർ, അച്ചുതൻ നായർ, കാർത്യായനി അമ്മ, പത്മനാഭൻ നായർ എന്നിവർ ഏറ്റുവാങ്ങി. 1980 ലാണ് സുകുമാരൻ ഇന്ത്യൻ