പന്തലായനി കൃഷ്ണഗീതികയില്‍ കെ.സജീവന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി കൃഷ്ണഗീതികയില്‍ കെ.സജീവന്‍ മാസ്റ്റര്‍ (കന്നൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍) അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: റീന (ടീച്ചര്‍ കോതമംഗലം എല്‍.പി. സ്‌കൂള്‍). മകന്‍: ഹരികൃഷ്ണന്‍. മകള്‍: ഗീതിക. അച്ഛന്‍: പത്മനാഭന്‍ നായര്‍. അമ്മ: കാര്‍ത്യായനി അമ്മ. സഹോദരിമാര്‍: റീജ (ഉള്ളൂര്‍), മോളി (മേലൂര്‍). സംസ്‌കാരം ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

കേരള പോലീസിനൊപ്പം സെൻട്രല്‍ ആംഡ് പോലീസും; ശക്തമായ സുരക്ഷയിൽ വടകര മണ്ഡലത്തിലെ 43 ബൂത്തുകൾ, ചിത്രങ്ങൾ കാണാം

പേരാമ്പ്ര: മാവോവാദി ഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയാണ് ജില്ലയിലെ പോളിം​ഗ് ബൂത്തുകളിൽ വോട്ടിം​ഗ് നടക്കുന്നത്. ഭീഷണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളില്‍ പ്രത്യേക സുരക്ഷയാണ് ഒരുക്കിയത്. പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷനില്‍ ആറ് പോളിങ് കേന്ദ്രത്തിലെ എട്ട് ബൂത്തുകളിലും കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു പോളിങ് കേന്ദ്രത്തിലെ ഒരു ബൂത്തും മാവോവാദി പ്രശ്‌ന ബാധിത ബൂത്തുകളെന്ന നിലയില്‍

‘വടകരയില്‍ പോളിങ് മന്ദഗതിയില്‍, ബൂത്തുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല’; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.കെ രമ എംഎല്‍എ

വടകര: വടകരയില്‍ പോളിങ് മന്ദഗതിയിലെന്ന് കെ.കെ രമ എം.എല്‍.എ. പോളിങ്ങ് സമയം പകുതിയോളമെത്തുമ്പോള്‍ 31 ശതമാനം മാത്രം പേര്‍ക്കാണ് വോട്ട് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടുള്ളുവെന്നും, ഇത് ആശങ്കാജനകമാണെന്നും രമ പറഞ്ഞു. വോട്ട് ചെയ്തതിനുശേഷം ബീപ് ശബ്ദം വരാന്‍ ഏറെ നേരം സമയമെടുക്കുന്നുണ്ടെന്നും, പോളിങ് ഉദ്യോഗസ്ഥര്‍ വടകരയില്‍ കുറവാണെന്നും രമ പറഞ്ഞു. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ

വീട്ടുപേര് മാറിയതില്‍ സംശയം; വടകര മേപ്പയില്‍ എസ്ബി സ്‌ക്കൂളിലെ പോളിങ് ബൂത്തില്‍ നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്ക് തര്‍ക്കം

വടകര: മേപ്പയിലെ പോളിങ് ബൂത്തില്‍ വീട്ടു പേര് മാറിയതിനെ തുടര്‍ന്ന് നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്കുതര്‍ക്കം. മേപ്പയില്‍ എസ്ബി സ്‌ക്കൂളിലെ 130-)ാം ബൂത്തിലാണ് പ്രശ്‌നമുണ്ടായത്. ഉച്ചയ്ക്ക് 1ണിയോടെയായിരുന്നു സംഭവം. വോട്ട് ചെയ്യാനെത്തിയ ഗീത എന്ന സ്ത്രീയുടെ വീട്ടുപേര് മാറിയെന്ന് പറഞ്ഞായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ കള്ളവോട്ട് ചെയ്യാനെത്തി എന്ന തരത്തില്‍ വാക്കുതര്‍ക്കം മാറി. തുടര്‍ന്ന്

കക്കാടംപൊയിലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; അപകടം വോട്ടു ചെയ്യാനായി ബൂത്തിലേക്ക് പോകവെ

കോഴിക്കോട്: കക്കാടംപൊയിലില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ചു. താഴെ കക്കാട് പാമ്പുംകാവ് വെച്ചാണ് സംഭവം. പീടികപ്പാറ സ്വദേശി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച ഡസ്റ്റര്‍ കാറാണ് കത്തിയത്. കക്കാടംപൊയിലിലെ 94ാം നമ്പര്‍ ബൂത്തിലേക്ക് പോകുകയായിരുന്നു ഇവര്‍. കാറിന്റെ മുന്‍ഭാഗത്തുനിന്നും പുക കണ്ട ഉടനെ വണ്ടി റോഡരികില്‍ നിര്‍ത്തി ഇറങ്ങിയതിനാല്‍ യാത്രക്കാര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

”ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍ എന്റെയും ഒരു വോട്ട്”; കൊല്ലം ഗവ. മാപ്പിള എല്‍.പി സ്‌കൂളിലെത്തി വോട്ടുരേഖപ്പെടുത്തി കൊല്ലം ഷാഫി

കൊല്ലം: ഗായകന്‍ കൊല്ലം ഷാഫി കൊല്ലം ഗവ. മാപ്പിള എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. സ്‌കൂളിലെ 88ാം നമ്പര്‍ ബൂത്തിലാണ് ഷാഫി വോട്ടു രേഖപ്പെടുത്തിയത്. ”എന്റെ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍ എന്റെയും ഒരു വോട്ട്’ വോട്ട് രേഖപ്പെടുത്തിയശേഷം ഷാഫി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും ഷാഫി സജീവമായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

ചൂടും തിരക്കുമൊന്നും പ്രശ്‌നമല്ലെന്നേ, വോട്ടു ചെയ്തിട്ടേ മടങ്ങുന്നുള്ളൂ; കൊയിലാണ്ടിയിലെ വോട്ടെടുപ്പ് കാഴ്ചകള്‍ ജോണി എംപീസിന്റെ ക്യാമറക്കണ്ണിലൂടെ

കൊയിലാണ്ടി: പോളിങ് ബൂത്തുകള്‍ക്ക് സമീപം ഉള്ള സൗകര്യത്തില്‍ കാത്തിരിപ്പ്, പ്രയാസമുള്ളവര്‍ വരുമ്പോള്‍ അവര്‍ക്കായി ഇരിപ്പിടത്തില്‍ നിന്ന് മാറിക്കൊടുക്കും, ഇനി ഒരു കൈ സഹായം വേണമെങ്കില്‍ അതിനും റെഡി ഇങ്ങനെപരസ്പരാശ്രയത്വത്തിന്റെ കേന്ദ്രമാവുകയാണ് ഓരോ ബൂത്തുകളും. രാവിലെ മുതല്‍ കൊയിലാണ്ടിയിലെ മിക്ക ബൂത്തുകളിലെയും കാഴ്ചയാണിത്. കാത്തിരിപ്പിന്റെ വിരസത ഒഴിവാക്കാന്‍ രാഷ്ട്രീയവും നാട്ടുവിശേഷങ്ങളും പറഞ്ഞിരിക്കും. ഒന്നും രണ്ടും മണിക്കൂര്‍ നീണ്ട

ഓപ്പണ്‍ വോട്ടുകള്‍ അനുവദിക്കരുതെന്ന് കലക്ടറുടെ സന്ദേശം; കൊയിലാണ്ടിയിലടക്കം ആശങ്ക, പ്രതിഷേധമുയര്‍ത്തി വോട്ടര്‍മാര്‍, ഒടുവില്‍ ഉത്തരവ് മാറ്റി കലക്ടര്‍

കൊയിലാണ്ടി: ഓപ്പണ്‍ വോട്ടുകള്‍ അനുവദിക്കരുതെന്ന് പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടറുടെ സന്ദേശം. ഇതേത്തുടര്‍ന്ന് കൊയിലാണ്ടിയിലടക്കം നിരവധി ബൂത്തുകളില്‍ ശാരീരിക പരിമിതികളുള്ളവരും പ്രായമായവുമായ വോട്ടര്‍മാര്‍ പൊരിവെയിലത്ത് അനിശ്ചിതമായി കാത്തുനില്‍ക്കേണ്ട സ്ഥിതിവന്നു. വോട്ടിങ് ആരംഭിച്ച് നാലുമണിക്കൂറിനുശേഷമാണ് കലക്ടറില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു സന്ദേശം ലഭിച്ചത്. എന്നാല്‍ ഔദ്യോഗികമായി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് കിട്ടിയ വിവരം. മേസേജ് അബദ്ധത്തില്‍ വന്നതാണെന്നാണ് സംശയിക്കുന്നത്.

പൊരിവെയിലിലും വോട്ടിങ് ആവേശത്തിന് കുറവില്ല; തെരഞ്ഞെടുപ്പ് ഉത്സവമാക്കി വോട്ടര്‍മാര്‍, കൊയിലാണ്ടിയിലെയും വടകരയിലെയും ചിത്രങ്ങളിലൂടെ

കൊയിലാണ്ടി: ഉഷ്ണതരംഗ സാധ്യത അറിയിപ്പിലും തിരഞ്ഞെടുപ്പ് ചൂട് ആഘോഷമാക്കുകയാണ് ഓരോ ബൂത്തുകളും. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് രാവിലെ 7 മണി മുതല്‍ ആരംഭിച്ചു. രാവിലെ തന്നെ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയ ആളുകളുടെ നീണ്ട നിര തന്നെയാണ് കാണാന്‍ കഴിഞ്ഞത്.   വോട്ടിംങ് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 26.26 ശതമാനം പോളിംങ് ആണ്

കൊയിലാണ്ടിയില്‍ കനത്ത പോളിങ്, നാലുമണിക്കൂറില്‍ പോള്‍ ചെയ്തത് 23.24% വോട്ടുകള്‍; പൊരിവെയിലിലും ബൂത്തുകളില്‍ നീണ്ട ക്യൂ

കൊയിലാണ്ടി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കൊയിലാണ്ടിയില്‍ കനത്ത പോളിങ്. ഇതിനകം 23.24% ശതമാനം വോട്ടുകളാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ പോള്‍ ചെയ്തത്. കോഴിക്കോട് ജില്ലയില്‍ ആകെ 24.76% വോട്ടുകളാണ് നാലുമണിക്കൂറില്‍ പോള്‍ ചെയ്തത്. ഉച്ചച്ചൂട് കണക്കിലെടുത്ത് വോട്ടര്‍മാരില്‍ ഏറെപ്പേരും രാവിലെയാണ് വോട്ടിങ്ങിനായി തെരഞ്ഞെടുത്തതെന്നതിനാല്‍ വോട്ടിങ് തുടങ്ങുന്നതിന് മുമ്പുതന്നെ കൊയിലാണ്ടിയിലെ പല ബൂത്തുകള്‍ക്ക് മുമ്പിലും നീണ്ട ക്യൂ