അത്തോളി സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി

അത്തോളി: അത്തോളി സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി. അത്തോളി കിഴക്കയില്‍ ഭാസ്‌കരന്‍ (63) എന്നയാളെയാണ് ഇന്നലെ വൈകീട്ട് 6 മണി മുതല്‍ കാണാതായത്. കാണാതാകുമ്പോള്‍ ലുങ്കി മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഇന്നലെ വൈകീട്ട് മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ അത്തോളി പോലീസ് സ്‌റ്റേഷനില്‍ പരാതി

കാലാവസ്ഥ വ്യതിയാനം കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുന്നു; മേപ്പയ്യൂര്‍ പഞ്ചായത്തിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ബ്ലോക്ക് ലെവല്‍ അഗ്രിക്കള്‍ച്ചുറല്‍ നോളേജ് സെന്റര്‍ കമ്മിറ്റി അംഗങ്ങള്‍

മേപ്പയ്യൂര്‍: ബ്ലോക്ക് ലെവല്‍ അഗ്രിക്കള്‍ച്ചുറല്‍ നോളേജ് സെന്ററിന്റെ നേതൃത്വത്തില്‍ മേപ്പയൂര്‍ പഞ്ചായത്തിലെ വിവിധ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ പരിശോധിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം വരള്‍ച്ചയുടെ കാഠിന്യം പ്രതിവര്‍ഷം വര്‍ദ്ധിച്ച് വരുന്നതിനാല്‍ ഇത് കാര്‍ഷിക വിളകളില്‍ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ ഉല്‍പാദനത്തില്‍ കുറവ് വരുത്തുകയും കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജലത്തിന്റെ അളവ് മിതപ്പെടുത്തേണ്ടി വരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി.

തിരുവല്ലയില്‍ നടുറോഡില്‍ യുവതിയ്ക്ക് നേരെ മദ്യപാനിയുടെ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്നും യുവതിയെ വലിച്ച് താഴെയിട്ടു, പ്രതി പിടിയില്‍

പത്തനംതിട്ട: തിരുവല്ല നഗരമധ്യത്തില്‍ യുവതിയ്ക്ക് നേരെ മദ്യപാനിയുടെ ആക്രമണം. യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേര്‍ക്ക് ആക്രമണം നടത്തിയത്. ഇയാള്‍ നേരത്തെ മദ്യപിച്ച് ബൈക്കില്‍ പൊലീസ് സ്റ്റേഷനിലെത്തിയ ബഹളം വെച്ചിരുന്നു. തിരുവല്ല നഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ജോജോ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി വലിച്ചു താഴെയിടുകയായിരുന്നു.

മൂരാട്, പെരിങ്ങോട് ഭാ​ഗങ്ങളിലെ തെരുവുനായ ആക്രമണം; നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പയ്യോളി: മൂരാട്, പെരിങ്ങാട് പ്രദേശങ്ങളിൽ എട്ട് വയസുള്ള കുട്ടിയടക്കം നാല് പേരെ കടിച്ച് പരിക്കേൽപിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയെ ഇന്ന് കണ്ണൂർ ജില്ലാ ഗവ. മൃഗാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുകയായിരുന്നു. അവിടെ നിന്നാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ വെെകീട്ടാണ് നാടിനെയാകെ ഭീതിയിലാഴ്ത്തി തെരുവുനായ ആക്രമണം ഉണ്ടാകുന്നത്. നായയുടെ ആക്രമണത്തിൽ എട്ടു

കൊടക്കാട്ട്മുറി കുളമുള്ള വലിയഞ്ഞാറ്റില്‍ സൗദാമിനി അന്തരിച്ചു

കൊയിലാണ്ടി: കൊടക്കാട്ട്മുറി കുളമുള്ള വലിയഞ്ഞാറ്റില്‍ സൗദാമിനി അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. അച്ഛന്‍: റിട്ട. അധ്യാപകന്‍ പരേതനായ അച്യുതന്‍ കുറുപ്പ്. അമ്മ: പരേതയായ ലക്ഷ്മി അമ്മ. സഹോദരങ്ങള്‍: കെ.വി. ബാബുരാജ് (കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക്), വിലാസിനി, പ്രസന്ന, ഉഷ, ഗീത. സഞ്ചയനം ഞായറാഴ്ച.

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു; വടകരയിലെ മുന്‍ ആര്‍ടിഒക്ക് തടവും 37.5ലക്ഷം രൂപ പിഴയും, ഇരുനില വീടും സ്ഥലവും കണ്ടുകെട്ടി

വടകര: വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിന് വടകരയിലെ മുന്‍ ആര്‍ടിഒക്ക് തടവും പിഴയും വിധിച്ച്‌ കോടതി. മുന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ കെ.ഹരീന്ദ്രനാണ് ഒരു വര്‍ഷം തടവും 37.5 ലക്ഷം രൂപ പിഴയും വിജിലന്‍സ് കോടതി വിധിച്ചത്. മോട്ടോര്‍ വാഹന വകുപ്പില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ച വടകരയിലെ മുന്‍ ആര്‍ടിഒയായ ഹരീന്ദ്രന്‍ 1989 ജനുവരി മുതല്‍ 2005

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(8.05.2024) വൈദ്യുതി മുടങ്ങും. രാവിലെ 8 മണി മുതല്‍ വൈകീട്ട് 3 മണി വരെ ജോളി നഗര്‍, ദുബായ്‌റോഡ്, പൂക്കാട് വെസ്റ്റ്, തുവ്വപ്പാറ ലിങ്ക് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക. എച്ച്.ടി ലൈനിന്റെ അറ്റകുറ്റപ്പണി കാരണമാണ് വൈദ്യുതി മുടങ്ങുന്നത്.

കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാമെന്നും വിശദമായി നോക്കാം

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്സിന്‍ ലഭ്യമാണ്. രോഗപ്പകര്‍ച്ച ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ച് കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും പി.എം.എ.വൈ ഭവന പദ്ധതിയും

കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും പി.എം.എ.വൈ ഭവന പദ്ധതിയും സംയുക്തമായി എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞ കുട്ടികള്‍ക്കാണ് ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചത്. ടൗണ്‍ ഹാളില്‍ ഡി.കെ. ജയരാജ് നയിച്ച ക്ലാസ്സ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഷിജു ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.പി. ഇന്ദുലേഖ അധ്യക്ഷത

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ഒപ്പമുണ്ടായിരുന്ന ശരത്ത് മേനോന്‍ സൗരവ് എന്നിവരാണ് മരിച്ചത്. കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സും കാറുമാണ് അപകടത്തില്‍പ്പെട്ടത്. ബെംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. മൂകാംബിക സന്ദര്‍ശിച്ചു മടങ്ങുംവഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സ് എതിര്‍വശത്തുകൂടി