കള്ളക്കടല്‍ പ്രതിഭാസം: നന്തി മുത്തായം കടപ്പുറത്ത് ഫൈബര്‍ വള്ളവും എന്‍ജിനും തകര്‍ന്നു


Advertisement

നന്തി: മുത്തായം കടപ്പുറത്ത് കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ഫൈബര്‍ വള്ളവും എന്‍ജിനും തകര്‍ന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മുത്തായം കോളനിയിലെ ഷംസുവിന്റെ ഫൈബര്‍ വള്ളവും എന്‍ജിനുമാണ് തകര്‍ന്നത്‌.

Advertisement

കരയില്‍ കയറ്റി വച്ചിരുന്ന ടി.പി മറിയാസ് എന്ന വള്ളവും എന്‍ജിനും പാറയില്‍ തട്ടി തകര്‍ന്നിട്ടുണ്ട്‌. താഴെ പുത്തലത്ത് സാലിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

Advertisement

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് വെള്ളം കരയിലേക്ക് അടിച്ച് കയറുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയിൽ പുതിയങ്ങാടി ബീച്ച് റോഡ്, നീരൊഴുക്കുംചാൽ, കക്കാടൻചാൽ തീരങ്ങളിലും റോഡുകളിലും വെള്ളം കയറിയിരുന്നു.

Advertisement

Description: Black Sea Phenomenon: Fiber boat and engine break down at Nandi Muthayam wharf