കൊയിലാണ്ടി ടൗണിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി


കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ പഴയ ശോഭിക കടയുടെ സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. അരങ്ങാടത്ത് സ്വദേശിയായ നിനേഷ് പി. എന്നിന്റെ കെ.എല്‍ 55 ജെ 9161 നമ്പറിലുള്ള കറുത്ത കളറിലുള്ള ബജാജ് പ്ലാറ്റിന ബൈക്കാണ് കാണാതായത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബൈക്ക് കാണാതായതെന്നാണ് കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8848598880 എന്ന നമ്പറില്‍ ബന്ധപ്പെടുക.