Tag: koyilandy town

Total 4 Posts

‘നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ക്കഥ, ഇനിയും മനുഷ്യജീവന്‍ കുരുതി കൊടുക്കാന്‍ അനുവദിക്കില്ല’; കൊയിലാണ്ടി നഗരത്തില്‍ വാഗാഡിന്റെ വാഹനങ്ങള്‍ ഡി.വൈ.എഫ്.ഐ തടയുന്നു

കൊയിലാണ്ടി: ദേശീയപാതാ വികസന പ്രവൃത്തി കരാറെടുത്ത വാഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ കൊയിലാണ്ടി നഗരത്തില്‍ ഡി.വൈ.എഫ്.ഐ തടയുന്നു. വാഗാഡ് വാഹനങ്ങളുടെ നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ക്കഥയാവുന്ന സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം മുത്താമ്പിയില്‍ വാഗാഡിന്റെ ടോറസ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചിരുന്നു. ഇപ്പോള്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടിയില്‍ തടഞ്ഞ വാഹനങ്ങള്‍ക്കും

കൊയിലാണ്ടിയില്‍ വാഹനാപകടം, ഒരാള്‍ക്ക് ഗുരുതര പരിക്ക്; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്. വൈകീട്ട് ഏഴ് മണിയോടെ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സും

കൊയിലാണ്ടി ടൗണില്‍ പട്ടാപ്പകല്‍ മോഷണം; ടെക്സ്റ്റൈൽസ് കടയില്‍ നിന്ന് മോഷണം പോയത് 43,000 രൂപയും വിലപ്പെട്ട രേഖകളും

കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. സിദ്ദീഖ് പള്ളിക്ക് സമീപമുള്ള റെഡിമെയ്ഡ് ടെക്സ്റ്റൈൽസ് കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം. കട ഉടമയായ പെരുവട്ടൂര്‍ സ്വദേശി ഹാരിസിന്റെ വിലപ്പെട്ട രേഖകൾ അടങ്ങുന്ന പേഴ്‌സും മേശയിലും പേഴ്സിലുമായി സൂക്ഷിച്ചിരുന്ന 43,000 രൂപയുമാണ് മോഷണം പോയത്. വൈകീട്ട് നാല് മണിയോടെ താൻ നിസ്‌കരിക്കാനായി

കൊയിലാണ്ടി ടൗണിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ പഴയ ശോഭിക കടയുടെ സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. അരങ്ങാടത്ത് സ്വദേശിയായ നിനേഷ് പി. എന്നിന്റെ കെ.എല്‍ 55 ജെ 9161 നമ്പറിലുള്ള കറുത്ത കളറിലുള്ള ബജാജ് പ്ലാറ്റിന ബൈക്കാണ് കാണാതായത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബൈക്ക് കാണാതായതെന്നാണ് കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് എന്തെങ്കിലും