Tag: stolen

Total 6 Posts

കൊയിലാണ്ടി ടൗണില്‍ പട്ടാപ്പകല്‍ മോഷണം; ടെക്സ്റ്റൈൽസ് കടയില്‍ നിന്ന് മോഷണം പോയത് 43,000 രൂപയും വിലപ്പെട്ട രേഖകളും

കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. സിദ്ദീഖ് പള്ളിക്ക് സമീപമുള്ള റെഡിമെയ്ഡ് ടെക്സ്റ്റൈൽസ് കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം. കട ഉടമയായ പെരുവട്ടൂര്‍ സ്വദേശി ഹാരിസിന്റെ വിലപ്പെട്ട രേഖകൾ അടങ്ങുന്ന പേഴ്‌സും മേശയിലും പേഴ്സിലുമായി സൂക്ഷിച്ചിരുന്ന 43,000 രൂപയുമാണ് മോഷണം പോയത്. വൈകീട്ട് നാല് മണിയോടെ താൻ നിസ്‌കരിക്കാനായി

ഫിറ്റ്നെസ് സെന്ററിൽ പോയി തിരിച്ചെത്തിയപ്പോഴേക്കും ബുള്ളറ്റ് കാണാനില്ല; കൊയിലാണ്ടിയിൽ വീണ്ടും ബെെക്ക് മോഷണം

കൊയിലാണ്ടി: ന​ഗരത്തിൽ ബൈക്ക് മോഷണം തുടർക്കഥയാകുന്നു. ചെറിയമങ്ങാട് സ്വദേശി സുധീർ ബാബുവിന്റെ ബുള്ളറ്റാണ് മോഷണം പോയത്. ഇന്ന് രാവിലെ കൊയിലാണ്ടി പഴയ ആർ.ടി.ഒ ഓഫീസ് പരിസരത്തുവച്ചാണ് ബെെക്ക് നഷ്ടപ്പെട്ടത്. രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം. KL 56W9564 നമ്പർ കറുത്ത നിരത്തിലുള്ള ഹിമാലയൻ മോഡൽ ബുള്ളറ്റാണ് നഷ്ടമായത്. വാഹനത്തിന്റെ പിറകുവശത്ത് ആർമി എന്നെഴുതിയിട്ടുണ്ട്. ആർ.ടി.ഒ

നടേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കളവ് പോയി; മോഷണ സംഘത്തിലുളളത് കൗമാര പ്രായക്കാരായ മൂന്ന് പേരെന്നു സംശയം; സി.സി.ടി.വി ദൃശ്യങ്ങൾ കാണാം

കൊയിലാണ്ടി: വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കളവ് പോയി. നടേരി എളയടത്ത് മുക്ക് വടക്കുംപ്പാട്ട് പ്രണാമത്തില്‍ മുരളീധരന്റെ വീട്ടില്‍ നിന്നാണ് സ്‌കൂട്ടര്‍ മോഷ്ണം പോയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കും മൂന്നേ മുക്കാലിനും ഇടയിലാണ് മോഷ്ണം സംഭവിച്ചത്. കൗമാര പ്രായക്കാരായ മൂന്ന് പേരാണ് മോഷണ സംഘത്തിലുളളത് എന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്. സമീപത്തെ വീട്ടിലെ സി.സി.ടീ.വി ദൃശ്യങ്ങളിൽ

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ജീപ്പ് മോഷ്ടിച്ചു കൊണ്ട് പോയ ശേഷം ഉപേക്ഷിച്ച നിലയിൽ; ജീപ്പിൽ രക്തക്കറ, ചില്ല് പൊട്ടി

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപതിയിലെ വാഹനം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാടൻ പള്ളി റോഡിനു സമീപം ഇട റോഡിലാണ് വണ്ടി സംശയാസ്പദമായ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. മെഡിക്കൽ കോളേജ് ആരോഗ്യ വകുപ്പ് എന്നെഴുതിയ ജീപ്പ് വഴിയരികിൽ കിടക്കുന്നതു കണ്ട സംശയം തോന്നിയ നാട്ടുകാരാണ് വിവരം അറിയിച്ചത്. ഉടനെ തന്നെ

കൊയിലാണ്ടി ടൗണിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ പഴയ ശോഭിക കടയുടെ സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. അരങ്ങാടത്ത് സ്വദേശിയായ നിനേഷ് പി. എന്നിന്റെ കെ.എല്‍ 55 ജെ 9161 നമ്പറിലുള്ള കറുത്ത കളറിലുള്ള ബജാജ് പ്ലാറ്റിന ബൈക്കാണ് കാണാതായത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബൈക്ക് കാണാതായതെന്നാണ് കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് എന്തെങ്കിലും

ചേമഞ്ചേരിയിൽ നിന്ന് പിക്കപ്പ് വാൻ മോഷണം പോയി

പൂക്കാട്: ചേമഞ്ചേരിയിൽ നിന്ന് പിക്കപ്പ് വാൻ മോഷണം പോയതായി പരാതി. ചേമഞ്ചേരി വെള്ളാക്കോട്ടു താഴെ ആർ.കെ.രാജന്റെ കെ.എല്‍ 56 എ 9049 നമ്പറിലുള്ള തിരുവോണം എന്ന് പേരുള്ള വെള്ളയും മഞ്ഞയും നിറമുള്ള പിക്കപ്പ് വാനാണ് മോഷണം പോയത്. രാജന്റെ വീടിന്റെ സമീപമുള്ള ഷുക്കൂർ എന്നയാളുടെ പറമ്പിലാണ് സ്ഥിരമായി വാഹനം നിർത്തിയിടുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് പിക്കപ്പ്