കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ജീപ്പ് മോഷ്ടിച്ചു കൊണ്ട് പോയ ശേഷം ഉപേക്ഷിച്ച നിലയിൽ; ജീപ്പിൽ രക്തക്കറ, ചില്ല് പൊട്ടി


കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപതിയിലെ വാഹനം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാടൻ പള്ളി റോഡിനു സമീപം ഇട റോഡിലാണ് വണ്ടി സംശയാസ്പദമായ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. മെഡിക്കൽ കോളേജ് ആരോഗ്യ വകുപ്പ് എന്നെഴുതിയ ജീപ്പ് വഴിയരികിൽ കിടക്കുന്നതു കണ്ട സംശയം തോന്നിയ നാട്ടുകാരാണ് വിവരം അറിയിച്ചത്. ഉടനെ തന്നെ മെഡിക്കൽ കോളേജ് അധികൃതർ ജീപ്പ് ഡ്രൈവറെ വിളിച്ചന്വേഷിക്കുകയായിരുന്നു. എന്നാൽ താൻ വണ്ടി എടുക്കാൻ വന്നിട്ടില്ലായെന്നു ആശുപത്രിയിലേക്ക് വരാനായി റെയിൽവേ സ്‌റ്റേഷനിൽ നിൽക്കുകയാണെന്നുമായിരുന്നു മറുപടി. തുടർന്ന് മോഷണം നടന്നെന്നു വ്യക്തമാവുകയായിരുന്നു.

പരിശോധനയിൽ ഒരു ഭാഗത്തെ ചില്ല് പൊട്ടിച്ച ശേഷമാണ് ജീപ്പ് സ്റ്റാർട്ട് ചെയ്തു കൊണ്ടുപോയത് എന്ന് മനസ്സിലാക്കി താക്കോൽ ഇടുന്ന ഭാഗം പൊളിച്ചിട്ടുണ്ട്. ജീപ്പിൽ രക്തക്കറ കണ്ടെത്തിയതായും പറയുന്നു. വിശദമായ പരിശോധന നടത്തും.

സാധാരണയായി മെഡിക്കൽ കോളജ് ക്യാംപസിലെ ലക്ചറർ തിയറ്റർ കോംപ്ലക്സിലാണ് ജീപ്പ് നിർത്തിയിടുന്നത്. അവിടെ നിന്ന് എം.എസ്.എസ് സെന്ററിന് സമീപത്തെ റോഡിലൂടെ ജീപ്പ് കൊണ്ടുപോയി എന്നാണ് കരുതുന്നത്.

summary: Kozhikode Medical College’s jeep was stolen and left behind; glass was broken and blood stains were found