പയ്യോളിയിൽ മഹാത്മ അയ്യൻകാളി ജയന്തി ആഘോഷിച്ചു


പയ്യോളി: അംബേദ്കർ ബ്രിഗെയ്ഡ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ 161-ാം ജന്മദിനം ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദളിത്‌ ആക്ടിവിസ്റ്റ് വി എം മാർസൻ മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയിൽ ഇ കെ ശീതൾരാജ് അധ്യക്ഷനായി. എം.പി ബാലൻ, ആർ ടി ശശി, പി ടി വേലായുധൻ, ദിലീപ് കിഴുർ എന്നിവർ സംസാരിച്ചു. കെ. ടി രതീഷ് സ്വാഗതവും വിനോദ് പൂനത്ത് നന്ദിയും പറഞ്ഞു.