കൊയിലാണ്ടി റവന്യൂ ഭരണകൂടം ഏര്‍പ്പെടത്തിയ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം ബാലുശ്ശേരി വില്ലേജ് ഓഫീസര്‍ക്ക്


കൊയിലാണ്ടി: താലൂക്ക് റവന്യൂ ഭരണകൂടം ഏര്‍പ്പെടുത്തിയ 2022-23 വര്‍ഷത്തെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം ശ്രീജിത്ത് വി.ജിയ്ക്ക്. ബാലുശ്ശേരി വില്ലേജ് ഓഫീസറാണ് അദ്ദേഹം.

കെട്ടിടനികുതി ഏറ്റവും കൂടുതല്‍ പിരിച്ചത്, സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചത്, കമ്പ്യൂട്ടര്‍ അധിഷ്ഠിത ഇ.ഓഫീസ് സംവിധാനം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങളാണ് പരിഗണനയില്‍ വന്നത്.