Saranya KV

Total 566 Posts

”ബാബറി മസ്ജിദ് പോലെ ഇന്ത്യന്‍ മതേതരത്വത്തിന് ഇത്രമേല്‍ മുറിവേറ്റൊരു സംഭവം ഇന്ത്യയില്‍ വേറെ ഉണ്ടായിട്ടില്ല, അതിന് കാരണക്കാരായവര്‍ ഇന്ന് രാജ്യം ഭരിക്കുന്നു’; മനുഷ്യചങ്ങലയുടെ ഭാഗമായി പൂതേരിപ്പാറയില്‍ സംഘടിപ്പിച്ച വേദിയില്‍ പിഎം ആര്‍ഷോ

കൊയിലാണ്ടി: ‘ബാബറി മസ്ജിദ് പോലെ ഇന്ത്യന്‍ മതേതരത്വത്തിന് ഇത്രമേല്‍ മുറിവേറ്റൊരു സംഭവം ഇന്ത്യയില്‍ വേറെ ഉണ്ടായിട്ടില്ലെന്നും, അതിന് കാരണക്കാരയവര്‍ ഇന്ന് രാജ്യം ഭരിക്കുന്നെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. മനുഷ്യ ചങ്ങലയുടെ ഭാഗമായി കാരയാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥയുടെ സമാപന സമ്മേളനം പൂതേരിപ്പാറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക കുതിപ്പിനൊരുങ്ങി കേരളം; മൂടാടിയില്‍ സ്‌പോര്‍ട്‌സ്‌ സമ്മിറ്റ്‌

മൂടാടി: ദേശീയ സ്‌പോര്‍ട്‌സ്‌ സമ്മിറ്റിൻ്റ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ മൈക്രോ സ്പോർട്സ് സമ്മിറ്റ്‌ സംഘടിപ്പിച്ചു. ക്ലബുകള്‍, സ്പോർട്സ് താരങ്ങൾ, പരിശീലകർ തുടങ്ങിയവര്‍ സമ്മിറ്റില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര കായിക വികസനം ലക്ഷ്യമിട്ട് കേരള സ്‌പോര്‍ട്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ

‘കേന്ദ്ര കേരള ദുർഭരണങ്ങൾക്കെതിരെ ശക്തമായ യുവജന മുന്നേറ്റം അനിവാര്യം’; യൂത്ത് ലീഗ് നേതൃയാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം

കൊയിലാണ്ടി: ”വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ” എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന മഹാറാലിയുടെ പ്രചരണാർത്ഥം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികൾ നയിക്കുന്ന നേതൃയാത്രയ്ക്ക് കൊയിലാണ്ടിയിൽ ഗംഭീര സീകരണം. സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കേരള ദുർഭരണങ്ങൾക്കെതിരെ ശക്തമായ യുവജന മുന്നേറ്റവും പ്രക്ഷോഭവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 21ന് കോഴിക്കോട് വെച്ച് നടക്കുന്ന

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ബത്തേരി: വയനാട് വെള്ളാരം കുന്നില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കല്‍പറ്റത്തും വൈത്തിരിക്കും ഇടയില്‍ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്ത് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ബത്തേരിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട (TT KL 15 9926) ബസാണ്‌ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ചിത്രരചനയില്‍ വീണ്ടും ഞെട്ടിച്ച്‌ ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ദേവിക; രണ്ടിനങ്ങളില്‍ നേടിയത് എ ഗ്രേഡ്‌

കൊയിലാണ്ടി: സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ മൂന്നിനങ്ങളില്‍ മിന്നും വിജയം നേടി പന്തലായനി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.ദേവിക. പെൻസിൽ ഡ്രോയിങ്ങിനും വാട്ടർ കളറിനും എ ഗ്രേഡ് നേടിയ ദേവികയ്ക്ക് ഓയില്‍ പെയിന്റിങ്ങിള്‍ ബി ഗ്രേഡാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവിക രണ്ടാം ക്ലാസ് മുതല്‍ ചിത്രരചന പഠിക്കുന്നുണ്ട്. കോഴിക്കോട് രാമകൃഷ്ണ മിഷന്‍ എച്ച്എസ്എസിലെ ചിത്രകാല

മൂടാടി വെള്ളറക്കാട് റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി

മൂടാടി: വെള്ളറക്കാട് വീടിന് മുമ്പില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. വെള്ളറക്കാട് ബസ് സ്റ്റോപിന് സമീപത്തുള്ള വീടിന്റെ മുമ്പിലുള്ള ഓവുചാലിലാണ് ഇന്നലെ അര്‍ധരാത്രിയോടെ മൂന്ന് പേര്‍ ടാങ്കറില്‍ മാലിന്യം തള്ളിയത്. സമീപത്തെ വീട്ടിലെ സിസിടി ദൃശ്യങ്ങളില്‍ മൂന്ന് പേര്‍ ടാങ്കറില്‍ വരുന്നതും മാലിന്യം തള്ളുന്നതും വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. നമ്പര്‍ പ്ലേറ്റില്ലാത്ത ടാങ്കറുമായാണ് സംഘം മാലിന്യം

ബാലുശ്ശേരി കപ്പുറം കുന്നോത്ത് പരദേവത ക്ഷേത്രത്തിലെ മോഷണം; രണ്ടു പേര്‍ പോലീസ് പിടിയില്‍, ഒരാള്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കയറി അക്രമണം നടത്തിയാള്‍

ബാലുശ്ശേരി: ബാലുശ്ശേരിയിലും പരിസരപ്രദേശങ്ങളിലും മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അവിടനല്ലൂര്‍ പൊന്നാമ്പത്ത് മീത്തല്‍ ബബിനേഷ് സി.എം(32), പൂനത്ത് നെല്ലിയുള്ളതില്‍ അരുണ്‍കുമാര്‍ എന്‍.എം (30) എന്നിവരാണ് പിടിയിലായത്. മോഷണം പതിവായതോടെ പ്രതികളെ കണ്ടെത്തുന്നതിനായി ബാലുശ്ശേരി പോലീസ് ഇൻസ്പക്ടർ എം.കെ സുരേഷ് കുമാറിൻറെ നിർദ്ദേശ പ്രകാരം എസ്.ഐ റഫീക്കിൻറെ മേൽ നോട്ടത്തിൽ സ്‌പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച്

യാത്രാദുരിതത്തിന് അറുതി; മേപ്പയൂർ നിടുംമ്പൊയിൽ തെക്കേടത്ത് കനാൽ നൊട്ടിയിൽ താഴെ റോഡ് നാടിന് സമര്‍പ്പിച്ചു

മേപ്പയൂർ: മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ നവീകരിച്ച തെക്കേടത്ത് കനാൽ നൊട്ടിയിൽ താഴെ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിച്ചത്‌. ഗ്രാമ പഞ്ചായത്ത് മെമ്പർ സി.പി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി

സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി കൊയിലാണ്ടി രാമകൃഷ്ണ മഠവും സഹാനി ഹോസ്പിറ്റലും; പങ്കെടുത്തത് നൂറോളം പേര്‍

കൊയിലാണ്ടി: കൊയിലാണ്ടി രാമകൃഷ്ണ മഠവും സഹാനി ഹോസ്പിറ്റൽ നന്ദിബസാറും ചേർന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സഹാനി ഹോസ്പിറ്റൽ ഫിസിഷൻ ഡോ.ലിമിനു പി, പീഡിയട്രിഷൻ ഡോ ലക്ഷ്മി, ഗൈനക്കോളജിസ്റ്റ് ഡോ ജെനാൻ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഷുഗർ, ബിപി, ഇസിജി പരിശോധനയും, കുട്ടികളുടെ വളർച്ചയും ആരോഗ്യവുമാണ് ക്യാമ്പിൽ മുഖ്യമായും പരിശോധിച്ചത്. ഇത്തരത്തില്‍ സൗജന്യ ക്യാമ്പുകള്‍

‘കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ ബി.ജെ.പി – സി.പി.എം മെനയുന്നത് ഒരേ തന്ത്രം’; കൊയിലാണ്ടിയിലെ കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളന വേദിയില്‍ കെ.മുരളീധരൻ എം.പി

കൊയിലാണ്ടി: കേരളത്തിൽ നില നിൽക്കുന്ന ബി.ജെ.പി – സി.പി.എം രഹസ്യ അജണ്ടയാണ് പ്രധാനമന്ത്രി തൃശൂരിൽ നടത്തിയ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നതെന്ന് കെ.മുരളീധരൻ എം.പി. കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ രണ്ടു കൂട്ടരും ഒരേ തന്ത്രമാണ് മെനയുന്നതെന്നും, ഇന്ത്യാ മുന്നണിയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനമാണ് കേരളത്തിലെ സി.പി.എം നടത്തുന്നതെന്നും മുരളീധരൻ പറഞ്ഞു.