Saranya KV
കാത്തിരിപ്പ് വിഫലം; നന്തിയില്‍ കടലില്‍ തോണി അപകടത്തില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
നന്തി: വളയില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി കാറ്റിലും മഴയിലും പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പീടിക വളപ്പില്‍ റസാഖാണ് മരിച്ചത്. ഇയാള്‍ക്കായി കോസ്റ്റ്ഗര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. 4 മണിയോടെ മത്സ്യത്തൊഴിലാളികള്‍ വീണ്ടു നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്ത് നിന്നും തന്നെ റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊയിലാണ്ടി കൃഷ്ണ തിയേറ്ററിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി
കൊയിലാണ്ടി: കൊയിലാണ്ടി കൃഷ്ണ തിയേറ്ററിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. പന്തലായനി കാട്ടുവയല്‍ സ്വദേശി ശ്രീമേഷിന്റെ ബൈക്കാണ് മോഷണം പോയത്. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ ടൗണിലെത്തിയ ശ്രീമേഷ് കൃഷ്ണ തിയേറ്ററിന് എതിര്‍വശത്തായി ബൈക്ക് പാര്‍ക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് 3മണിക്ക് ബൈക്കെടുക്കാന്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്. ബൈക്കില്‍ സൂക്ഷിച്ച ബാഗില്‍ റേഷന്‍ കാര്‍ഡ്,
ചങ്ങരോത്ത് കടിയങ്ങാട് പുറവൂര്‍ വേട്ടോത്ത് സൂപ്പി ഹാജി അന്തരിച്ചു
ചങ്ങരോത്ത്: കടിയങ്ങാട് പുറവൂര്‍ വേട്ടോത്ത് സൂപ്പി ഹാജി അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ. മുഹമ്മദലി (സൗദി), നവാസ്, അബ്ദു (മൊബൈല്‍, ഫൂട് വെയര്‍ കടിയങ്ങാട് പാലം), ഹാജറ. മരുമക്കള്‍: സുഹറ (പള്ളിയത്ത്), ഷാഹിന (നാദാപുരം), അജിന (പാണ്ടികോട്), റിയാസ് (കണ്ണച്ചാങ്കണ്ടി). സഹോദരങ്ങള്‍: അമ്മദ്, പോക്കർ, മറിയം, ബിയ്യാത്തു (വേളo).
സുരക്ഷാ മുന്‍കരുതലെന്ന് റെയില്‍വേ വിശദീകരണം; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വടക്ക് ഭാഗം മാരാംമുറ്റം റെയില്‍വേ പാതയോരം അടച്ചു
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ വടക്കു ഭാഗം മാരാം മുറ്റം റോഡില്‍നിന്ന് റെയില്‍വേ പാതയോരം വഴി പന്തലായനി ഗവ എച്ച്.എസ്.എസ്സിലേക്ക് പോകുന്ന വഴി അടച്ചു. സുരക്ഷാ മുന്‍കരുതലെന്ന് വിശദീകരണം നടത്തിയാണ് കഴിഞ്ഞ ദിവസം റെയില്‍വേയുടെ നേതൃത്വത്തില്‍ സംരക്ഷണ വേലി സ്ഥാപിച്ചത്. പുതുവത്സര ദിനത്തില്‍ കോഴിക്കോട് കോഴിക്കോട് ഗാന്ധി റോഡ് മേല്‍പ്പാലത്തിന് താഴെ റെയില്‍വേ ട്രാക്കിലുണ്ടായ അപകടത്തില്‍
നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി; പുതുക്കിയ തീയതി അറിയാം
ദില്ലി: നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വര്‍ഷം ജൂലായ് 7ന് നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ്. മാര്‍ച്ച് 3ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. നീറ്റ് പിജി 2024ന്റെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി ആഗസത് 15ന് ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് nbe.edu.in, natboard.edu.in. സന്ദര്‍ശിക്കുക. ദേശീയ എക്‌സിറ്റ് ടെസ്റ്റ്
‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’; ആവേശം പകര്‍ന്ന് തുറയൂരിലെ ഡിവൈഎഫ്ഐ കാൽനട പ്രചരണജാഥ
കൊയിലാണ്ടി: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ തുറയൂർ മേഖലകമ്മിറ്റി കാൽനട പ്രചണജാഥ സംഘടിപ്പിച്ചു. ജാഥക്യാപ്റ്റൻ പി.കെ അരുൺ, വൈസ് ക്യാപ്റ്റൻ നന്ദന ചോത്രോത്ത്, പൈലറ്റ് സി.കെ അശ്വന്ത്, മാനേജർ അശ്വന്ത് മഠത്തിൽ എന്നിവർക്ക് പതാക നൽകി കൊണ്ട് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു ജാഥ
ജെസിഐ കൊയിലാണ്ടിയുടെ 33-ാ൦ നഴ്‌സറി കലോത്സവം; ആടിയും പാടിയും അരങ്ങിലെത്തിയത് ആയിരത്തോളം കുഞ്ഞു കുരുന്നുകള്‍
കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടി 33-ാ൦ നഴ്‌സറി കലോത്സവത്തില്‍ ജില്ലയില്‍ നിന്നും ആയിരത്തില്‍പരം കുട്ടികള്‍ പങ്കാളികളായി. പൊയിൽക്കാവ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്‌ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. കലോത്സവത്തില്‍ സെന്റ്. ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനവും, പ്രസന്റേഷൻ നഴ്‌സറി സ്കൂൾ ചേവായൂർ രണ്ടാം സ്ഥാനവും, സേക്രഡ് ഹാർട്ട് യു പി സ്കൂൾ
കണ്‍തടങ്ങളിലെ കറുപ്പിന് ഇതുവരെ പരിഹാരമായില്ലേ…? എങ്കിലിതാ ചിലവ് കുറഞ്ഞ 5 എളുപ്പവഴികള്‍
പലരും കാലങ്ങളായി നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നമാണ് കണ്‍തടങ്ങളിലെ കറുപ്പ്. വരണ്ട ചര്‍മം, ജോലിയുടെ ഭാഗമായും മറ്റും ഏറെ നേരം കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് മുമ്പില്‍ സമയം ചിലവഴിക്കുന്നത്, ശരീരികവും മാനസികവുമായ സമ്മര്‍ദ്ദം ഇവയെല്ലാമാണ് കണ്‍തടത്തിലെ കറുപ്പിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ഇവ പരിഹരിക്കുന്നതിനായി പല തരലത്തിലുള്ള ക്രീമുകളും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഡോക്ടറുടെ
ഉള്ള്യേരി മുണ്ടോത്ത് മരുതിയാട്ട് മീത്തൽ രാജൻ അന്തരിച്ചു
ഉള്ള്യേരി: മുണ്ടോത്ത് മരുതിയാട്ട് മീത്തൽ രാജൻ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ലത. മക്കൾ: അഞ്ജു, അരുൺ രാജ്. മരുമകൻ: വിപിൻ. സഹോദരങ്ങൾ: ശങ്കരൻ, ശാലിനി.
വീണ്ടും അരങ്ങിനെ ഞെട്ടിച്ച് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍; ‘ഓസ്‌കാര്‍ പുരുഷുവിന്’ സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം
തിരുവങ്ങൂര്‍: സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ എച്ച് എസ് വിഭാഗം മലയാള നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വീണ്ടും സദസിനെ ഞെട്ടിച്ച് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍. മത്സരത്തില്‍ ദല ആര്‍.എസ് മികച്ച നടിയായി തിരഞ്ഞെടുത്തു. കീര്‍ത്തന എസ് ലാല്‍ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹയായി. വീരാന്‍കുട്ടിയുടെ ‘മണികെട്ടിയതിനുശേഷമുള്ള പൂച്ചയുടെയും എലികളുടെയും ജീവിതം’ എന്ന കവിതയെ അധികരിച്ച്