‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’; ആവേശം പകര്‍ന്ന് തുറയൂരിലെ ഡിവൈഎഫ്ഐ കാൽനട പ്രചരണജാഥ


കൊയിലാണ്ടി: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ തുറയൂർ മേഖലകമ്മിറ്റി കാൽനട പ്രചണജാഥ സംഘടിപ്പിച്ചു. ജാഥക്യാപ്റ്റൻ പി.കെ അരുൺ, വൈസ് ക്യാപ്റ്റൻ നന്ദന ചോത്രോത്ത്, പൈലറ്റ് സി.കെ അശ്വന്ത്, മാനേജർ അശ്വന്ത് മഠത്തിൽ എന്നിവർക്ക് പതാക നൽകി കൊണ്ട് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു ജാഥ ഉദ്ഘാടനം ചെയ്തു.

സിപിഎം തുറയൂർ ലോക്കൽ സെക്രട്ടറി ആർ.ബാലകൃഷ്ണൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന പൊതുയോഗം മനോജ്‌ പട്ടാനൂർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.ടി അജയ്ഘോഷ്, ബ്ലോക്ക് കമ്മിറ്റി അംഗം കാവ്യ കെ.ടി എന്നിവർ സംസാരിച്ചു.

ഇടിഞ്ഞകടവ് യൂണിറ്റിൽ നിന്നും ആരംഭിച്ച ജാഥ കുന്നംവയൽ, എടത്തുംതാഴ, ആക്കൂൽ വയൽ, കിഴക്കാനത്തും മുകളിൽ, മലോൽത്താഴ, കീരംകൈ, ചിറക്കര, പയ്യോളി അങ്ങാടി എന്നിവടങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ മേഖലകമ്മിറ്റി അംഗങ്ങൾ സംസാരിച്ചു.