നന്തി വളയില്‍ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തില്‍ പെട്ട് ഒരാളെ കാണാതായി; നാട്ടുകാര്‍ ദേശീയ പാത ഉപരോധിക്കുന്നു


നന്തി: വളയില്‍  കടലില്‍ മത്സ്യ ബന്ധനത്തിനായി പോയ തോണി അപകടത്തില്‍പ്പെട്ടു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ നന്തി വളയം കടപ്പുറത്ത് മത്സ്യബന്ധനത്തിനായി പോയ തോണിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയോടെ ഒരാളെ കണ്ടെത്തിയിരുന്നു.

തോണി അപകടത്തില്‍പ്പെട്ട് രണ്ട് പേരെയായിരുന്നു കാണാതായത്. തട്ടാന്‍ കണ്ടി അഷ്‌റഫിനെ ഇന്നലെ മത്സ്യ ബന്ധന തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. അഷ്‌റഫിനെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

പീടിക വളപ്പില്‍ റസാഖിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. അപകടം നടന്ന് 12 മണിക്കൂറില്‍ അധികമായിട്ടും ഉദ്യാഗസ്ഥരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ അപകടം നടന്ന ഉടനെ തന്നെ വിവരം അധൃകൃതരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകരുടെ പരാതി.

ഉദ്യാഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ നന്തിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ നന്തിയില്‍ ഹൈവേ റോഡ് ഉപരോധം നടന്നുകൊണ്ടിരിക്കുകയാണ്. കോസ്റ്റ്ഗാര്‍ഡും നേവിയും ഇതുവരെയും തിരച്ചില്‍ നടത്താത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ചാണ് റോഡ് ഉപരോധിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ അധികൃതര്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.