Saranya KV
പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌റ്റേഷനിലെത്തിയ യുവാവിനെ മര്‍ദ്ദിച്ച കേസ്; വടകര പോലീസ് ഇന്‍സ്‌പെക്ടറുടെ തടവുശിക്ഷ ശരിവെച്ച് കോടതി
വടകര: സഹോദരന്റെ പേരിലുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ വടകര പോലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിനെ മര്‍ദ്ദിച്ചെന്ന കേസില്‍ വടകര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എം മനോജിനുള്ള ശിക്ഷ മാറാട് പ്രത്യേക കോടതി ശരിവെച്ചു. 2012 മാര്‍ച്ച് 26നായിരുന്നു കേസിനാസ്പദമായ സംഭവം. സഹോദരന്റെ പേരിലുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാനായി വടകര പോലീസ് സ്റ്റേഷനിലെത്തിയ സി.പി.ഐ. നേതാവിനെ മര്‍ദിച്ചെന്ന കേസിലാണ് അന്ന് എസ്.ഐ
കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് മൂടാടിയിലേക്കുള്ള യാത്രക്കിടെ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. അണേലക്കടവ് അണേലക്കുനി അര്‍ജ്ജുന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. രാവിലെ ജോലിസ്ഥലത്തേക്ക് പോവുന്നതിനിടെ കുറുവങ്ങാട് അക്വഡേറ്റിനും മൂടാടിക്കും ഇടയിലാണ് പേഴ്‌സ് നഷ്ടമായതെന്ന് അര്‍ജ്ജുന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ടൗണിലെത്തി പേഴ്‌സ് നോക്കിയപ്പോഴാണ് നഷ്ടമായത് മനസിലായത്. പേഴ്‌സില്‍ 2000രൂപയും വിലപ്പെട്ട രേഖകളുമാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും
ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി; കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി
പേരാമ്പ്ര: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി. വളയത്തുള്ള കെ.എ.പി ആറാം ബറ്റാലിയനിലെ ഹവില്‍ദാര്‍ പേരാമ്പ്ര എടവരാട് തിരുത്തൂര്‍ ടി.വിനുവിനെയാണ് പേരാമ്പ്ര പോലീസ് കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരില്‍ നിന്നാണ് വിനുവിനെ കണ്ടെത്തിയത്. കോയമ്പത്തൂരിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ശബരിമല ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ്
അരിക്കുളം, തൂണേരി തുടങ്ങി ജില്ലയിലെ 10 സ്ഥാപനങ്ങൾ എൻഎബിഎച്ച് നിലവാരത്തിലേക്ക്; ലക്ഷ്യം 150 ആയുഷ് ആരോഗ്യസ്വാസ്ഥ്യ കേന്ദ്രങ്ങള്‍
കൊയിലാണ്ടി: അരിക്കുളം, ചെറുവണ്ണൂർ തുടങ്ങി ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 10 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ എൻഎബിഎച്ച് നിലവാരത്തിലേക്ക്. ഹോമിയോപ്പതി വകുപ്പിലെയും ആയുർവേദ വകുപ്പിലെയും സ്ഥാപനങ്ങൾ ജില്ലയിൽ ആദ്യമായാണ് വിജയകരമായി എൻഎബിഎച്ച് അക്രഡിറ്റേഷൻ പൂർത്തിയാക്കുന്നത്. നാഷണൽ ആയുഷ് മിഷനുമായി ചേർന്ന് സംസ്ഥാനത്തെ ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട 150
ഭിന്നശേഷിക്കാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ കേസ്; പേരാമ്പ്ര സ്വദേശിയായ പ്രതി 3 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍
പെരുവണ്ണാമൂഴി: ഭിന്നശേഷിക്കാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി വടക്കെ തയ്യിൽ പ്രണവ് ആണ് അറസ്റ്റിലായത്. പെരുവണ്ണാമൂഴി പോലീസ് 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിൻകുട്ടിയുടെ സ്ക്വാഡിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. സംഭവത്തിന് ശേഷം അതിജീവിതയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയുമായി
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; പേരാമ്പ്രയില്‍ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു
പേരാമ്പ്ര: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജസ്മിന മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുനന്ദ്, നിയോജക മണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലകണ്ടി,
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപകമായി പ്രതിഷേധം, കൊയിലാണ്ടിയില്‍ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു
കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടിയില്‍ റോഡ് ഉപരോധവും പ്രതിക്ഷേധ പ്രകടനവും സംഘടിപ്പിച്ചു. റോഡ് ഉപരോധം ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം നേതൃത്വം നല്‍കി. യൂത്ത് കോൺഗ്രസ്
കനത്ത മഴ; പേരാമ്പ്ര ബൈപാസില്‍ കാര്‍ തെന്നിമാറി പറമ്പിലേക്ക് വീണു
പേരാമ്പ്ര: പേരാമ്പ്ര ബൈപാസില്‍ കനത്ത മഴയില്‍ കാര്‍ തെന്നിമാറി അപകടം. മഴയില്‍ കാര്‍ പൂര്‍ണമായും തെന്നിമാറി തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു. വൈകുന്നേരം 4മണിയോടെയാണ് അപകടം. കുറ്റ്യാടി വേളം സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ഡ്രൈവര്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് പറമ്പില്‍ നിന്നും മാറ്റുകയായിരുന്നു
‘സി.എച്ച്. ഹരിദാസ് ഉയർത്തി പിടിച്ച മൂല്യങ്ങൾ പുതുതലമുറ ഉൾക്കൊള്ളണം’; കൊയിലാണ്ടിയിലെ അനുസ്മരണത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
കൊയിലാണ്ടി: ‘സി.എച്ച് ഹരിദാസ് പൊതുജീവിതത്തിൽ ഉയർത്തിപിടിച്ച മൂല്യങ്ങൾ പുതുതലമുറ ഉൾക്കൊള്ളണമെന്ന് രജിസ്ട്രേഷൻ – പുരാവസ്തു മ്യൂസിയം പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കൊയിലാണ്ടിയിൽ കോൺഗ്രസ് (എസ്) ജില്ലാ കമ്മറ്റി സംഘടിപ്പിച്ച 39-ാം സി.എച്ച് – ഹരിദാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യൻ മതേതരത്വവും ഭരണഘടനയും വലിയ വെല്ലുവിളികളെ നേരിടുന്ന വർത്തമാനകാലത്ത്
ചെങ്ങോട്ടുകാവ് വാവുലേരിതാഴെ കുനി മൊയ്തീൻ അന്തരിച്ചു
ചെങ്ങോട്ടുകാവ്: വാവുലേരിതാഴെ കുനി മൊയ്തീൻ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യമാർ: പരേതയായ മറിയം, കദീജ. മക്കൾ: ബഷീർ, അഷ്റഫ്, വഹീദ, ഫസ്‌ലു, ഫാത്തിമ ഷെറിൻ, ഫാത്തിമത്ത് നസീബ. മരുമക്കൾ: തെസ്ലി, ഷിംന, മെഹബൂബ്, ഷാനവാസ്.