രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; പേരാമ്പ്രയില്‍ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു


പേരാമ്പ്ര: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി ജസ്മിന മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുനന്ദ്, നിയോജക മണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലകണ്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജ്ജുന്‍ കറ്റയാട്ട്, നിയോജക മണ്ഡലം ഭാരവാഹികളായ ഷാഹിം, സുമിത്ത് കടിയങ്ങാട്, ആദര്‍ശ് രാവറ്റമംഗലം, ഹാദിം മുണ്ടിയത്ത്, നിധിന്‍ വിളയാട്ടൂര്‍, അശ്വിന്‍ദേവ്, അക്ഷയ് ആര്‍.പി, അദ്വൈത്, അഭിമന്യൂ എസ്, അനുരാഗ് മേപ്പയ്യൂര്‍, സുഭാഷ്, പി.രജീഷ്, ഷിജേഷ് എരവട്ടൂര്‍, അനീഷ് കെ.സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.