കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് മൂടാടിയിലേക്കുള്ള യാത്രക്കിടെ നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. അണേലക്കടവ് അണേലക്കുനി അര്‍ജ്ജുന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്.

രാവിലെ ജോലിസ്ഥലത്തേക്ക് പോവുന്നതിനിടെ കുറുവങ്ങാട് അക്വഡേറ്റിനും മൂടാടിക്കും ഇടയിലാണ് പേഴ്‌സ് നഷ്ടമായതെന്ന് അര്‍ജ്ജുന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ടൗണിലെത്തി പേഴ്‌സ് നോക്കിയപ്പോഴാണ് നഷ്ടമായത് മനസിലായത്. പേഴ്‌സില്‍ 2000രൂപയും വിലപ്പെട്ട രേഖകളുമാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9946639417 എന്ന നമ്പറിൽ ബന്ധപ്പെടുക.