Saranya KV
അപേക്ഷിക്കാൻ മറക്കല്ലേ; വിദ്യാർത്ഥികൾക്ക് കെൽട്രോണിന്റെ കീഴിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, വിശദാംശങ്ങൾ…
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസനവകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ വച്ചാണ് പരിശീലനം നടത്തുന്നത്. മൂന്ന് മുതല്‍ ആറ്മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈ കോഴ്‌സുകള്‍ തികച്ചും സൗജന്യമായിരിക്കും.
കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ താല്‍ക്കാലിക നിയമനം; യോഗ്യതകളും ഒഴിവുകളും വിശദമായി അറിയാം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അധിഷ്ഠിത ക്യാൻസർ രജിസ്ട്രി സ്കീമിൽ സയൻറ്റിസ്റ്റ് ബി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ച്ചക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൻറെ ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ഫെബ്രുവരി
‘ആരാധനാലയ സംരക്ഷണ നിയമം കേന്ദ്ര സർക്കാർ പാലിക്കുക’; പേരാമ്പ്ര എടവരാട് മുസ്ലീം യൂത്ത് ലീഗിന്റെ ‘ട്രക്കിംഗ് വിത്ത് യൂത്ത്’ ക്യാമ്പയിന്‍
പേരാമ്പ്ര: ‘മുസ്ലീം ലീഗ് മുൻകൈയെടുത്ത് രാജീവ് ഗാന്ധി സർക്കാർ നിയമമാക്കിയ 1991ലെ ആരാധനാലയ സംരക്ഷണ നിയമം കേന്ദ്ര സർക്കാർ പാലിക്കണമെന്ന്’ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട്. എടവരാട് ശാഖ മുസ്ലീം യൂത്ത് കമ്മിറ്റി ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ “ട്രക്കിംഗ് വിത്ത് യൂത്ത് ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞടുപ്പ്
രണ്ടാം വാര്‍ഷികത്തിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷൻ & ചാരിറ്റി ഫൗണ്ടേഷന്‍
കൊയിലാണ്ടി: പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റി ഫൗണ്ടേഷന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി തണല്‍ ഡയാലിസിസി സെന്ററുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് ഡോ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. രാവിലെ 9മണിക്ക് ആരംഭിച്ച ക്യാമ്പില്‍ നൂറില്‍പരം ആളുകള്‍ പങ്കെടുത്തു. ഹാരിസ് പി.വി, ഷെബീർ എ.കെ, മുഹമ്മദ് എം.ടി, മുസ്തഫ
കൊയിലാണ്ടി സൗത്ത് സെക്ഷനില്‍ പൂക്കാട് വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: സൗത്ത് സെക്ഷനില്‍ പൂക്കാട് വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. പൂക്കാട് ടൗണ്‍, പൂക്കാട് കെഎസ്ഇബി(പാത്തിക്കുളം), പൂക്കാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അല്‍മന്‍സൂരി, പൂക്കാട് കലാലയം എന്നിവിടങ്ങളില്‍ നാളെ രാവിലെ 9മണി 5മണി വരെ വൈദ്യുതി മുടങ്ങും. കരിവീട്ടില്‍ കുട്ടന്‍കണ്ടി, കരിവീട്ടില്‍ ടവര്‍, ആരോമ പെട്രോള്‍, കുട്ടന്‍കണ്ടി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 9മണി മുതല്‍ 1മണി
തൃപ്പൂണിത്തുറ സ്ഫോടനം; ഗുരുതരമായി പരിക്കേറ്റ ഒരാൾകൂടി മരിച്ചു
കൊച്ചി: തൃപ്പൂണിത്തറ പുതിയകാവിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരണപ്പെട്ടു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ദിവാകരന്‍(55) ആണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കുട്ടികളടക്കം 16പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കൊല്ലം പാരിപ്പള്ളി സ്വദേശി അനില്‍, മധുസൂദനന്‍, ആദര്‍ശ്, ആനന്ദന്‍ എന്നിവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്തരയോടെയാണ്
നൂതന അക്കാദമിക പ്രവർത്തനങ്ങളുമായി ‘ഇന്നവേറ്റീവ് സ്കൂൾ’; ത്രിദിന ബി ആർ സി തല ശില്പശാലയ്ക്ക് പേരാമ്പ്രയില്‍ തുടക്കമായി
പേരാമ്പ്ര: സമഗ്ര ശിക്ഷാ കേരളയുടെയും പേരാമ്പ്ര ബിആർസിയുടെയും നേതൃത്വത്തിൽ പേരാമ്പ്രയില്‍ ത്രിദിന ബി ആർ സി തല ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വികെ പ്രമോദ് ഉദ്ഘാടനം ചെയ്തു. 2023- 24 സ്റ്റാർസ് പദ്ധതി പ്രകാരം നൂതന അക്കാദമിക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. പേരാമ്പ്ര ബിആർസി പരിധിയിലെ
ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിന് വാട്ടര്‍ പ്യൂരിഫയർ നല്‍കി കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കൊയിലാണ്ടി: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ കമ്മറ്റി ചേമഞ്ചേരി അഭയം സ്പെഷൽ സ്കൂളിന് വാട്ടര്‍ പ്യൂരിഫയർ നല്‍കി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പി.ശ്രീരാജ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് എം അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സത്യനാഥൻ കെ.പി, സെക്രട്ടറി
നാടിന് ഉത്സവമായി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌ക്കൂള്‍ വാർഷികാഘോഷം
കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. നടൻ ഇർഷാദ് അലി, കവി വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, പ്രിൻസിപ്പൽ ടി.കെ ഷറീന, പ്രധാനാധ്യാപിക കെ.കെ വിജിത, പിടിഎ പ്രസിഡന്റ് വി മുസ്തഫ, മാനേജർ ടി.കെ ജനാർദ്ധനൻ, എ.പി സതീഷ് ബാബു,
മുംബൈയില്‍ കാണാതായ കൊയിലാണ്ടി സ്വദേശിയായ ചരക്ക് ലോറി ഡ്രൈവറെ കണ്ടെത്തി
കൊയിലാണ്ടി: മുംബൈയില്‍ വച്ച് കാണാതായ കൊയിലാണ്ടി സ്വദേശിയായ ചരക്ക് ലോറി ഡ്രൈവറെ കണ്ടെത്തി. ഫ്രെബ്രുവരി 8ന് കാണാതായ മാരാമുറ്റംതെരു ബി.കെ.വിനുവിനെയാണ് കണ്ടെത്തിയത്. മുംബൈയിലെ കൊളാബ ഹാര്‍ബറില്‍ നിന്നും കൊയിലാണ്ടി സ്വദേശികളായ ലോറി ഡ്രൈവര്‍മാരാണ് ഇയാളെ കണ്ടെത്തിയത്. ഹാര്‍ബറില്‍ നിന്നും നടന്നുവരികയായിരുന്ന വിനുവിനെ ഇവര്‍ തിരിച്ചറിയുകയും ഉടന്‍ തന്നെ ചരക്ക് ലോറിയുടെ പ്രധാന ഡ്രൈവറായ എം.കെ.ഷിജുവിനെ വിവരം