നാടിന് ഉത്സവമായി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌ക്കൂള്‍ വാർഷികാഘോഷം


കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. നടൻ ഇർഷാദ് അലി, കവി വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സതി കിഴക്കയിൽ, പ്രിൻസിപ്പൽ ടി.കെ ഷറീന, പ്രധാനാധ്യാപിക കെ.കെ വിജിത, പിടിഎ പ്രസിഡന്റ്‌ വി മുസ്തഫ, മാനേജർ ടി.കെ ജനാർദ്ധനൻ, എ.പി സതീഷ് ബാബു, വി.മുനീർ, പി.കെ അനിഷ്, കെ.കെ ഫറൂഖ്‌ എന്നിവർ സംസാരിച്ചു.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു ഉപഹാരങ്ങൾ നൽകി. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ്‌ തെളിയിച്ച കലാ കായിക പ്രതിഭകളെയും ഗുരുക്കൻമാരെയും ആദരിച്ചു.

സർവ്വീസിൽ നിന്ന് വിരമിക്കുന്ന പി വിനോദ്, കെ.ജെസി എന്നീ അധ്യാപകർക്ക് യാത്രയയപ്പ് നൽകി. തുടര്‍ന്ന്‌ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ട ‘ഓസ്ക്കർ പുരുഷുവും’ മറ്റ് പരിപാടികളും അരങ്ങേറി.