ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിന് വാട്ടര്‍ പ്യൂരിഫയർ നല്‍കി കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ


കൊയിലാണ്ടി: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ കമ്മറ്റി ചേമഞ്ചേരി അഭയം സ്പെഷൽ സ്കൂളിന് വാട്ടര്‍ പ്യൂരിഫയർ നല്‍കി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

മേഖല സെക്രട്ടറി പി.ശ്രീരാജ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ്‌ എം അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ സത്യനാഥൻ കെ.പി, സെക്രട്ടറി ഒ ഉണ്ണികൃഷ്ണൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. ജിവാനന്ദൻ മാസ്റ്റർ, ഇ.കെ ജുബീഷ്, ജയദേവ് കെ.എസ്, റജിൽ വി ആർ, ബിജു പി, ഉഷ മനോജ് തുടങ്ങിയവർ സംസാരിച്ചു.

സംഘടനയുടെ പതിനാലാമത് സംസ്ഥാന സംസ്ഥാന സമ്മേളനം മാർച്ച് 2, 3, 4 തിയ്യതികളിലായി കോഴിക്കോട് വച്ച് നടക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിൽ അനുബന്ധ പരിപാടികൾ നടന്നുവരികയാണ്.