Saranya KV
ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മേപ്പയൂര്‍ നരക്കോട് വലിയ പറമ്പില്‍ കുമാരന്‍ അന്തരിച്ചു
മേപ്പയൂര്‍: നരക്കോട് വലിയപറമ്പില്‍ കുമാരന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: മാധവി. മക്കള്‍: രവീന്ദ്രന്‍ വള്ളില്‍ (കോണ്‍ഗ്രസ് മേപ്പയൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്, റിട്ട.എച്ച്.എം ജി.യു.പി സ്‌ക്കൂള്‍ കന്നൂര്), ബാബു, ഷൈല (മര്‍കസ് പബ്ലിക് സ്‌ക്കൂള്‍ പൂക്കാട്). ഷാജി (കുവൈത്ത്). മരുമക്കള്‍: ലളിത(റിട്ട. അധ്യാപിക ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി), സുരേന്ദ്രന്‍ (റിട്ട. അധ്യാപകന്‍,
കാസർഗോഡ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍
കാസർഗോഡ്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാച്ച് റിപ്പയറിങ്ങ് കട നടത്തുന്ന സൂര്യപ്രകാശ്(62), അമ്മ ഗീത, ഭാര്യ ലീന എന്നിവരാണ് മരിച്ചത്. അമ്മയ്ക്കും ഭാര്യയ്ക്കും വിഷം കൊടുത്ത ശേഷം സൂര്യപ്രകാശ് തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
തിക്കോടി ഫെസ്റ്റ് ഫെബ്രുവരി 26ന്; ബ്രോഷർ പ്രകാശനം ചെയ്തു, ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്
പയ്യോളി: സ്നേഹം, ജനാധിപത്യം, കൂട്ടായ്മ എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിപ്പിടിച്ചുകൊണ്ട് ലെഫ്റ്റ് വ്യൂ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് തിക്കോടി ഫെസ്റ്റിൻ്റെ ബ്രോഷർ പ്രകാശനം തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് നിർവ്വഹിച്ചു. ചെയർമാൻ ചന്ദ്രശേഖരൻ തിക്കോടി അധ്യക്ഷത വഹിച്ചു. ആർ. വിശ്വൻ, കളത്തിൽ ബിജു, പി.കെ ശശികുമാർ, വി.ഹാഷിം കോയ, ടി.ഖാലിദ്, കെ.മുഹമ്മദലി, കെ.വി രാജീവൻ എന്നിവര്‍
തൊഴിലില്ലെങ്കിലും വായ്പ ലഭിക്കും; തൊഴില്‍ രഹിതരായ വനിതകൾക്ക് വായ്പാ പദ്ധതിയുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ
തിരുവനന്തപുരം: തൊഴിൽരഹിതരായ വനിതകള്‍ക്ക് വായ്പാ പദ്ധതിക്കായി ഇപ്പോള്‍ അപേക്ഷിക്കാം. വ്യക്തിഗത, ഗ്രൂപ്പ് വായ്പകൾ നൽകുന്ന പദ്ധതിയിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് അപേക്ഷ ക്ഷണിച്ചത്. ആറു ശതമാനം പലിശ നിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വായ്പ അഞ്ചു വർഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതി. മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസുകൾക്ക് 3-3.5 ശതമാനം പലിശനിരക്കിൽ മൂന്നു
വേനൽച്ചൂടില്‍ കുട്ടികള്‍ തളരാതെ നോക്കാം: സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ ഇനി ‘വാട്ടര്‍ ബെല്ലും’
തിരുവനന്തപുരം: വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ വാട്ടർ ബെൽ സംവിധാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി നിലവിലെ ഇന്റർവെൽ കൂടാതെ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി പ്രത്യേകം വാട്ടർ ബെൽ നൽകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും സ്‌കൂളുകളിൽ വാട്ടർ
അഗ്നിവീർ, റെഗുലർ സോൾജിയേഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം
കോഴിക്കോട്: 2024-25 വർഷം സൈന്യത്തിലേക്ക് അഗ്നിവീർ, റെഗുലർ സോൾജിയേഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർകോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, മാഹി, ലക്ഷദ്വീപ് എന്നീ ജില്ലകളിലെ ഉദ്യോഗാർഥികൾ ഓൺലൈൻ മുഖേന joinindianarmy.nic.in എന്ന വെബ്സൈറ്റിൽ മാർച്ച് 22 വരെ അപക്ഷ സമർപ്പിക്കാവുന്നതാണെന്ന് അസി. ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ:
നീർത്തട പ്രവൃത്തികള്‍, കിണർ റീചാർജിംഗ് ഉള്‍പ്പടെ പൂര്‍ത്തിയാക്കിയത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍: മഹാത്മ പുരസ്കാര നിറവിൽ മൂടാടി; തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒന്നാമത്
മൂടാടി: മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മഹാത്മ പുരസ്കാരം മൂടാടി ഗ്രാമപഞ്ചായത്തിന്. തൊഴിലുറപ്പ് പദ്ധതിയിലൂടെ 7.47 കോടി രൂപയാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്ത് സാധാരണക്കാരുടെ കൈകളില്‍ എത്തിച്ചത്. പദ്ധതിയുടെ എല്ലാ വിഭാഗത്തിലുമുള്ള പ്രവൃത്തികളും ഏറ്റെടുത്താണ് മൂടാടി ഈ നേട്ടം കൈവരിച്ചത്. 2022-23 സാമ്പത്തിക
‘കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര, കേരള സർക്കാരുകൾക്ക് ഒരേ നിലപാട്’; ഡൽഹി കർഷക സമരത്തിന് ഐക്യദാര്‍ഡ്യവുമായി പേരാമ്പ്ര സ്വതന്ത്ര കർഷക സംഘം
പേരാമ്പ്ര: കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര, കേരള സർക്കാരുകൾക്ക് ഒരേ നിലപാടാണ് ഉള്ളതെന്ന് മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. ഡൽഹി കർഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് സ്വതന്ത്ര കർഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് മൊയ്തു വീർക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ടി.കെ.എ ലത്തീഫ്,
ഇനി ഉത്സവലഹരിയില്‍ നാട്; കൊയിലാണ്ടി വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഭക്തിനിർഭരമായ കൊടിയേറ്റം. ക്ഷേത്രം ശാന്തി കോച്ചപ്പൻ്റെ പുരയിൽ സുനിൽകുമാറിൻ്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകള്‍. 16ന് രാത്രി 8 മണിക്ക് ‘സനാതന ധർമ്മം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും. 17ന് രാത്രി 8മണിക്ക് കലാമണ്ഡലം വിഷ്ണു ഗുപ്തൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളലും, 18ന് രാത്രി 9മണിക്ക് ഭക്തിഗാനസുധയും
കുടിവെള്ള പ്രശ്‌നത്തിനും കൃഷി നാശത്തിനും ഒടുവില്‍ പരിഹാരം; പന്തലായനി അയച്ചിറ ബണ്ട് യാഥാർത്ഥ്യമായി
പന്തലായനി: ചേമഞ്ചേരി കൊളക്കാട് പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ കുടിവെള്ള പ്രശ്‌നത്തിന് ഒടുവില്‍ പരിഹാരമായി. കോഴിക്കോട് കോർപ്പറേഷൻ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ അയച്ചിറ ബണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധയിൽ ഉൾപ്പെടുത്തി ഇരുപത് ലക്ഷത്തി എട്ടായിരം രൂപ