തിക്കോടി ഫെസ്റ്റ് ഫെബ്രുവരി 26ന്; ബ്രോഷർ പ്രകാശനം ചെയ്തു, ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌


പയ്യോളി: സ്നേഹം, ജനാധിപത്യം, കൂട്ടായ്മ എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിപ്പിടിച്ചുകൊണ്ട് ലെഫ്റ്റ് വ്യൂ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് തിക്കോടി ഫെസ്റ്റിൻ്റെ ബ്രോഷർ പ്രകാശനം തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് നിർവ്വഹിച്ചു. ചെയർമാൻ ചന്ദ്രശേഖരൻ തിക്കോടി അധ്യക്ഷത വഹിച്ചു.

ആർ. വിശ്വൻ, കളത്തിൽ ബിജു, പി.കെ ശശികുമാർ, വി.ഹാഷിം കോയ, ടി.ഖാലിദ്, കെ.മുഹമ്മദലി, കെ.വി രാജീവൻ എന്നിവര്‍ സംസാരിച്ചു.

ഫെസ്റ്റിവൽ ഉദ്ഘാടനം ഫെബ്രുവരി 26 ന് വൈകുന്നേരം തിക്കോടിയിലെ കുട്ടികൾ നിർവ്വഹിക്കും. കെ.ഇ.എൻ കുഞ്ഞമ്മദ് മുഖ്യാതിയായിരിക്കും. അന്നേ ദിവസം പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന് അരങ്ങേറും.