തൊഴിലില്ലെങ്കിലും വായ്പ ലഭിക്കും; തൊഴില്‍ രഹിതരായ വനിതകൾക്ക് വായ്പാ പദ്ധതിയുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ


തിരുവനന്തപുരം: തൊഴിൽരഹിതരായ വനിതകള്‍ക്ക് വായ്പാ പദ്ധതിക്കായി ഇപ്പോള്‍ അപേക്ഷിക്കാം. വ്യക്തിഗത, ഗ്രൂപ്പ് വായ്പകൾ നൽകുന്ന പദ്ധതിയിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് അപേക്ഷ ക്ഷണിച്ചത്.

ആറു ശതമാനം പലിശ നിരക്കിൽ  ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ  ലഭിക്കുന്ന വായ്പ അഞ്ചു വർഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതി. മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസുകൾക്ക്  3-3.5 ശതമാനം പലിശനിരക്കിൽ മൂന്നു കോടി രൂപ വരെ വായ്പ നൽകും. സി.ഡി.എസിനു കീഴിലുള്ള സ്വയം സഹായ സംഘങ്ങൾക്ക് 10 ലക്ഷം രൂപ വരെയും ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളി  യൂണിറ്റ് എന്നിവയ്ക്ക് ആറുലക്ഷം രൂപവരെയും ഇതുവഴി വായ്പ ലഭിക്കും. 18 – 55 മദ്ധ്യേ പ്രായമുള്ളവർക്ക് വായ്പക്കായി അപേക്ഷിക്കാം.

അപേക്ഷാഫോം  www.kswdc.org  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങൾക്ക്  കോർപ്പറേഷന്റെ ജില്ലാ ഓഫീസിലേക്ക് 0471-2454585 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പൊം.