Saranya KV
നൂറ് വർഷം പിന്നിട്ട് മൂടാടി ഹാജി പി.കെ മൊയ്തു മെമ്മോറിയല്‍ എല്‍.പി സ്‌ക്കൂള്‍; ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഫെബ്രുവരി 24ന് തുടക്കം
മൂടാടി: നൂറ് വര്‍ഷം പിന്നിട്ട് മൂടാടി ഹാജി പി.കെ മൊയ്തു മെമ്മോറിയല്‍ എല്‍.പി സ്‌ക്കൂള്‍. ശതാബ്ദി ആഘോഷങ്ങള്‍ ഫെബ്രുവരി 24,25,26 തീയതികളിലായി നടക്കും. 26ന് ശതാബ്ദി സ്മാരക കെട്ടിട ശിലാസ്ഥാപനം, സമാപന സമ്മേളനം എന്നിവ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി സെഞ്ച്വറി ഫെസ്റ്റിവല്‍ എന്ന പേരില്‍ മൂന്ന്
‘റോഡ് വികസനത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നഷ്ട പരിഹാരം നൽകുക’; കൊയിലാണ്ടിയില്‍ ടയർ വർക്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ടയർ വർക്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും മുനിസിപ്പൽ ചെയർപേഴ്‌സണ്‍ സുധ കിഴക്കെ പാട്ട് ഉദ്ഘാടനം ചെയ്തു. വേദിയിൽ ടയർ മേഖലയിലെ മുതിർന്ന പൗരന്മാരെ ആദരിച്ചു. ടയർ വർക്‌സ് തൊഴിൽ മേഖല സേവന മേഖലയായി പരിഗണിച്ച് ആവശ്യ സർവീസായി പ്രഖ്യാപിക്കുക, വൈദ്യുതി സബ് സിഡി അനുവദിക്കുക, അനിയന്ത്രിതമായ വാടക വർദ്ധനവിൽ
‘സപ്ലൈകോ ഉത്പന്നങ്ങളുടെ സബ്‌സിഡി കുറച്ച് സർക്കാർ വില വർധിപ്പിച്ചു’; പ്രതിഷേധ ധര്‍ണയുമായി കൊയിലാണ്ടി മഹിളാ കോണ്‍ഗ്രസ്
കൊയിലാണ്ടി: മാവേലി സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ സബ്ബ്സിഡി വെട്ടിക്കുറച്ച് സർക്കാർ വിലക്കയറ്റം രൂക്ഷമാക്കിയെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് ഡിപ്പോക്ക് മുമ്പിൽ ഒഴിഞ്ഞ കലം ഉടച്ച് പ്രതിഷേധ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വി.പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുരളീധരൻ
പുരസ്‌കാര തിളക്കത്തില്‍ ചേമഞ്ചേരി; മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഏറ്റുവാങ്ങി
ചേമഞ്ചേരി: മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം കൊട്ടാരക്കരയിൽ വെച്ച് നടന്ന തദ്ദേശ ദിനാഘോഷ പരിപാടിയില്‍ വച്ച് ചേമഞ്ചേരി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ഏറ്റുവാങ്ങി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അവാർഡുകൾ വിതരണം ചെയ്തു. പഞ്ചയത്ത് സെക്രട്ടറി ടി.അനിൽ കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 2022-23 വർഷത്തെ സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത്
മണിയൂര്‍ പാലയാട് നട തീരദേശ റോഡിന് സമീപത്തായി മനുഷ്യതലയോട്ടിയും അസ്ഥികളും പൊതിഞ്ഞ നിലയില്‍; അന്വേഷണമാരംഭിച്ച് വടകര പോലീസ്
വടകര: മണിയൂർ പഞ്ചായത്തിലെ പാലയാട് നട തീരദേശ റോഡിനോട് ചേർന്നുള്ള പുഴയോരത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് വലയോട് സാമ്യത തോന്നുന്ന വസ്തുകൊണ്ട് പൊതിഞ്ഞ നിലയില്‍ അസ്ഥികള്‍ കണ്ടെത്തിയത്. മനുഷ്യ തലയോട്ടിയും കൈകാലുകളുടെ അസ്ഥികളുമാണ് പൊതിയിലുള്ളത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വടകര സിഐ ടി.പി.സുമേഷും സംഘവും പ്രാഥമിക പരിശോധനകള്‍ നടത്തി. ഇൻക്വസ്റ്റ്
ഓര്‍മകളില്‍ എന്നെന്നും; മൂടാടിയില്‍ മൊയില്യാട്ട് ദാമോദരൻ നായർ അനുസ്മരണം
മൂടാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം മുൻ പ്രസിഡന്റും, പഞ്ചായത്ത് മെമ്പറും, ഖാദി ബോർഡ് ഡവലപ്പ്മെന്റ് ഓഫീസറുമായിരുന്ന മൊയില്യാട്ട് ദാദാമോദരൻ നായർ അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് അഡ്വ: കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മൂടാടിയിലെ മൊയിലാട്ട് വീട്ടിൽ വെച്ചു നടന്ന ചടങ്ങിന് അനുസ്മരണ സമിതി ചെയർമാൻ പപ്പൻ മൂടാടി അധ്യക്ഷത
ഒടുവില്‍ ആശ്വാസം; തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി
തിരുവനന്തപുരം: ചാക്കയില്‍ നിന്ന് കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സ്റ്റേഷന് സമീപത്തെ ഓടയ്ക്ക് അടുത്തായിരുന്നു കുട്ടി. കാണാതായി 19 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്താന്‍ സാധിച്ചത്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രയിലേക്ക് മാറ്റി. പേട്ട ബ്രഹ്‌മോസിന് സമീപത്ത് നിന്നാണ് ബീഹര്‍ സ്വദേശികളുടെ മകളായ രണ്ട്
കൊയിലാണ്ടിയില്‍ നിന്നും തുറയൂരിലേക്ക് ഇനി എളുപ്പയാത്ര; നടക്കൽ, മുറിനടക്കൽ പാലങ്ങള്‍ നാടിന് സമര്‍പ്പിച്ചു
മേപ്പയൂര്‍: കീഴരിയൂർ- തുറയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴരിയൂർ-പൊടിയാടി- തുറയൂർ റോഡിൽ നിർമ്മിച്ച നടക്കൽ, മുറിനടക്കൽ പാലങ്ങള്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. കോരപ്ര- പൊടിയാടി റോഡിൽ എട്ട് കോടി ചെലവിലാണ് പാലങ്ങൾ നിർമ്മിച്ചത്. ഇരുപാലങ്ങളിലും ക്യാരേജ് വേയ്ക്ക് പുറമേ ഇരുവശത്തും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ഇരു പാലങ്ങളോടും ചേർന്ന് അനുബന്ധ
തലമുറകളുടെ ഒത്തുച്ചേരല്‍; ശ്രദ്ധേയമായി കൊല്ലം ആളാണ്ടി തറവാട് കുടുംബ സംഗമം
കൊയിലാണ്ടി: കൊല്ലത്തെ പ്രശസ്തമായ ആളാണ്ടി തറവാട് കുടുംബ സംഗമം നടന്നു. മുതിർന്ന കാരണവന്മാർ ചേർന്ന് വിളക്കുതെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആളാണ്ടി ബാലകൃഷ്ണൻ (കൺചിരി) അധ്യക്ഷത വഹിച്ചു. എൻ.വി.വത്സൻ മുഖ്യപ്രഭാഷണം നടത്തി. പ്രതീക്ഷ റസി:ഭാരവാഹികളായ പണ്ടാരക്കണ്ടി ബാലകൃഷ്ണൻ, കോമത്ത് ശശി, വാസു, മുതിർന്ന അംഗം കന്മഠത്തിൽ ബാലകൃഷ്ണൻ, എടന്നൂർ മാധവൻ, കരുണാകരൻ തളയംപുനത്തിൽ, നായ്യേരിക്കണ്ടി ബാലകൃഷ്ണൻ, കുന്നത്തുകണ്ടി
കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കാന്‍ പടക്കപ്രയോഗം; ഗുണ്ട് കൈയ്യിലിരുന്ന് പൊട്ടി കക്കയത്തെ വനംവകുപ്പ് വാച്ചർക്ക് പരിക്ക്
കൂരാച്ചുണ്ട്: ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടയില്‍ കക്കയത്തെ വനംവകുപ്പ് വാച്ചർക്ക് പരിക്ക്. കാട്ടാനകളെ വിരട്ടിയോടിക്കാന്‍ ഗുണ്ട് ഉപയോഗിച്ചപ്പോൾ അത് കൈയ്യിലിരുന്ന് പൊട്ടുകയായിരുന്നു. താൽക്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി.കെ. സുനിലിനാണ് (44) പരിക്കേറ്റത്. അപകടത്തില്‍ കൈപ്പത്തിക്കും, ചെവിക്കുമടക്കം പരിക്കേറ്റ സുനിലിന് മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ വെച്ച് ഇന്ന് കൈയ്ക്ക് ശസ്ത്രക്രിയ നടത്തും. കക്കയം