‘റോഡ് വികസനത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നഷ്ട പരിഹാരം നൽകുക’; കൊയിലാണ്ടിയില്‍ ടയർ വർക്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ടയർ വർക്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും മുനിസിപ്പൽ ചെയർപേഴ്‌സണ്‍ സുധ കിഴക്കെ പാട്ട് ഉദ്ഘാടനം ചെയ്തു. വേദിയിൽ ടയർ മേഖലയിലെ മുതിർന്ന പൗരന്മാരെ ആദരിച്ചു.

ടയർ വർക്‌സ്‌ തൊഴിൽ മേഖല സേവന മേഖലയായി പരിഗണിച്ച് ആവശ്യ സർവീസായി പ്രഖ്യാപിക്കുക, വൈദ്യുതി സബ് സിഡി അനുവദിക്കുക, അനിയന്ത്രിതമായ വാടക വർദ്ധനവിൽ സർക്കാർ ഇടപെടുക, റോഡ് വികസനത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സംസ്ഥാന സർക്കാർ നഷ്ട പരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്ന് സമ്മേളന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ബാലകൃഷ്ണൻ വടകര അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഫക്രുദിൻ മാസ്റ്റർ, വ്യവസായ ഓഫീസർ ഷിബിൻ ഉണ്ണികൃഷ്ണൻ വി.കെ, മൊയ്തീൻ കുറ്റിക്കാട്ടൂർ, ദിനേശ് കുമാർ സഞ്ജയ്, ബാബുമാങ്കാവ് എന്നിവർ പ്രസംഗിച്ചു. ടോളിൻസ് ടയേഴ്സ് ജനറൽ മാനേജർ അഡ്വ:പരീത്, ടീസൺ റബ്ബർ മാനേജിംഗ് ഡയരക്ടർ സൂരജ്, എന്നിവർ ആശംസ പ്രസംഗം നടത്തി.