നൂറ് വർഷം പിന്നിട്ട് മൂടാടി ഹാജി പി.കെ മൊയ്തു മെമ്മോറിയല്‍ എല്‍.പി സ്‌ക്കൂള്‍; ശതാബ്ദി ആഘോഷങ്ങള്‍ക്ക്‌ ഫെബ്രുവരി 24ന് തുടക്കം


മൂടാടി: നൂറ് വര്‍ഷം പിന്നിട്ട് മൂടാടി ഹാജി പി.കെ മൊയ്തു മെമ്മോറിയല്‍ എല്‍.പി സ്‌ക്കൂള്‍. ശതാബ്ദി ആഘോഷങ്ങള്‍ ഫെബ്രുവരി 24,25,26 തീയതികളിലായി നടക്കും. 26ന് ശതാബ്ദി സ്മാരക കെട്ടിട ശിലാസ്ഥാപനം, സമാപന സമ്മേളനം എന്നിവ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ആഘോഷങ്ങളുടെ ഭാഗമായി സെഞ്ച്വറി ഫെസ്റ്റിവല്‍ എന്ന പേരില്‍ മൂന്ന് ദിവസങ്ങളിലായി വൈവിധ്യവും ജനകീയവുമായ നിരവധി പരിപാടികള്‍ നടക്കും.

ഫെബ്രുവരി 24ന്‌ രാവിലെ 9.30 മുതല്‍1 2.30 വരെ കോഴിക്കോട് മൈത്ര ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും.

സമാപന ദിവസമായ ഫെബ്രുവരി 26ന്‌ രാവിലെ 11.30 ന് സമാപന സമ്മേളനം നടക്കും. എം.പി കെ മുരളീധരൻ, എം.എൽ.എ കാനത്തിൽ ജമീല ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും.