ഓര്‍മകളില്‍ എന്നെന്നും; മൂടാടിയില്‍ മൊയില്യാട്ട് ദാമോദരൻ നായർ അനുസ്മരണം


മൂടാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം മുൻ പ്രസിഡന്റും, പഞ്ചായത്ത് മെമ്പറും, ഖാദി ബോർഡ്‌ ഡവലപ്പ്മെന്റ് ഓഫീസറുമായിരുന്ന മൊയില്യാട്ട് ദാദാമോദരൻ നായർ അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് അഡ്വ: കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

മൂടാടിയിലെ മൊയിലാട്ട് വീട്ടിൽ വെച്ചു നടന്ന ചടങ്ങിന്‌ അനുസ്മരണ സമിതി ചെയർമാൻ പപ്പൻ മൂടാടി അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറിമാരായ വി.പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡന്റ് കെ.ടി വിനോദൻ, മൂടാടിമണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കീഴക്കയിൽ, ഇ.ടി പത്മനാഭൻ, ഷഹീർ വി.എം.രാഘവൻ എന്നിവര്‍ സംസാരിച്ചു.