തലമുറകളുടെ ഒത്തുച്ചേരല്‍; ശ്രദ്ധേയമായി കൊല്ലം ആളാണ്ടി തറവാട് കുടുംബ സംഗമം


കൊയിലാണ്ടി: കൊല്ലത്തെ പ്രശസ്തമായ ആളാണ്ടി തറവാട് കുടുംബ സംഗമം നടന്നു. മുതിർന്ന കാരണവന്മാർ ചേർന്ന് വിളക്കുതെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആളാണ്ടി ബാലകൃഷ്ണൻ (കൺചിരി) അധ്യക്ഷത വഹിച്ചു.

എൻ.വി.വത്സൻ മുഖ്യപ്രഭാഷണം നടത്തി. പ്രതീക്ഷ റസി:ഭാരവാഹികളായ പണ്ടാരക്കണ്ടി ബാലകൃഷ്ണൻ, കോമത്ത് ശശി, വാസു, മുതിർന്ന അംഗം കന്മഠത്തിൽ ബാലകൃഷ്ണൻ, എടന്നൂർ മാധവൻ, കരുണാകരൻ തളയംപുനത്തിൽ, നായ്യേരിക്കണ്ടി ബാലകൃഷ്ണൻ, കുന്നത്തുകണ്ടി ജയപ്രകാശ് എന്നിവർ സംസാരിച്ചു.

ഇരുനൂറ്റി അമ്പതോളം പേര്‍ സംഗമത്തില്‍ പങ്കാളികളായി. തറവാട്ടിലെ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. ടി.പി.ഹരിദാസ് സ്വാഗതവും പ്രശോഭൻ വളപ്പിൽ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.