Saranya KV
നൂറ്റിരണ്ടിന്റെ നിറവില്‍ വീരവഞ്ചേരി എൽ.പി സ്‌ക്കൂള്‍; നാടിന് ഉത്സവമായി വാര്‍ഷികാഘോഷം
കൊയിലാണ്ടി: വീരവഞ്ചേരി എൽ.പി സ്‌ക്കൂളിന്റെ 102-ാം വാർഷികവും പ്രീ-പ്രൈമറി സ്‌ക്കൂളിന്റെ 20ാം വാർഷികവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിജിത്ത് സി.ജി അധ്യക്ഷത വഹിച്ചു. പൊലീസ് സേനയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡും ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറും നേടിയ പൂർവ വിദ്യാർത്ഥി ലിബീഷ്
ഓയില്‍ മറിഞ്ഞ് അപകടാവസ്ഥയിലായി പാലേരി എസ് വളവില്‍ റോഡ്; അരമണിക്കൂറിനുള്ളില്‍ റോഡ് വൃത്തിയാക്കി പേരാമ്പ്ര അഗ്നിശമന സേനയും നാട്ടുകാരും
കൊയിലാണ്ടി: ഓയില്‍ മറിഞ്ഞതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കൊയിലാണ്ടി പാലേരി കുഴിമ്പിലിന് സമീപത്തെ എസ് വളവില്‍ റോഡ് ശുചീകരിച്ച് അഗ്നിശമന സേന. ഇന്ന് രാവിലെ 11മണിയോടെയായിരുന്നു സംഭവം. റോഡില്‍ ഓയില്‍ മറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് ഇരുചക്രവാഹനങ്ങള്‍ തെന്നി വീണിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പേരാമ്പ്ര അഗ്നിശന സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്റെ നേതൃത്വത്തില്‍
തുറയൂര്‍ പാലച്ചുവടില്‍ എടവത്ത് വിദ്യ പ്രിയ അന്തരിച്ചു
തുറയൂര്‍: പാലച്ചുവടില്‍ എടവത്ത് വിദ്യ പ്രിയ അന്തരിച്ചു. ഇരുപത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ വി.കെ മോഹനന്‍. അമ്മ: രാധ. സഹോദരങ്ങള്‍: ധന്യപ്രിയ, ദിവ്യപ്രിയ. സംസ്‌കാരം: ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പില്‍.
കൊയിലാണ്ടി ഹാർബറില്‍ വച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ്
കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ്. ആസാം സ്വദേശികളായ ലക്ഷി ബ്രഹ്മ, മനാരഞ്ജൻ റായി എന്നിവര്‍ക്കാണ് കോഴിക്കോട് അഡീഷണൽ സെഷൻ ജഡ്ജ് സെയ്തലവി ശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 4നാണ് കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി ഹാർബറിലെ പുലിമുട്ടിൽ വച്ച് രാത്രി 12 മണിയോടെ മത്സ്യത്തൊഴിലാളിയായ ആസാം സ്വദേശി ദുളുരാജ്
കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി കൊയിലാണ്ടി സ്വദേശിനി അനൈന ഫാത്തിമ
കൊയിലാണ്ടി: കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എസ്.എഫ്.ഐ. തുടര്‍ച്ചയായ 22ാം വര്‍ഷമാണ് സംസ്‌കൃതം സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐ ഉജ്ജ്വല വിജയം കൈവരിക്കുന്നത്. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിനിയായ അനൈന ഫാത്തിമ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. കാലടി സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ മൂന്നാം വര്‍ഷ ബി.എ സാഹിത്യം
മേപ്പയ്യൂർ മടത്തുംഭാഗം എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ റോഡ് നിർമ്മാണ പ്രവൃത്തിക്ക് തുടക്കം
മേപ്പയ്യൂർ: മടത്തുംഭാഗം എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ കനാൽ റോഡ് നിർമ്മാണ പ്രവൃത്തി കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ അടങ്കൽ തുക ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷനായി. വാർഡ് മെമ്പര്‍ ശ്രീനിലയം വിജയൻ, കൂവല ശ്രീധരൻ,
പി.ഡബ്ള്യു.ഡി ഓവർസിയറായിരുന്ന കൊല്ലം പറമ്പിൽ ദാമോദരൻ നായർ അന്തരിച്ചു
കൊല്ലം: പറമ്പിൽ ദാമോദരൻ നായർ (റിട്ടയർഡ് – പി.ഡബ്ള്യു.ഡി ഓവർസിയർ) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: വിനോദ് കുമാർ (ഡിസൈനർ), പ്രസാദ്കുമാര്‍ (ഇൻഡസ് മോട്ടോർസ്), പ്രമോദ് കുമാർ (ഡിസൈൻ പോയിന്റ് കൊല്ലം). മരുമക്കൾ: ഷൈനി, ഷജില, സന്ധ്യ. സഹോദരങ്ങൾ: ശ്രീധരൻ, രാജൻ, രാധ, പരേതരായ നാരായണി, മാധവി, ബാലകൃഷ്ണൻ. സംസ്കാരം: നാളെ ഉച്ചയ്ക്ക്
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടം; കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം രണ്ടു പശുക്കൾ തീവണ്ടി തട്ടി മരിച്ചു, ഒരു പശുവിന് ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം രണ്ടു പശുക്കൾ തീവണ്ടി തട്ടി മരിച്ചു. ഒരു പശുവിന് ഗുരുതര പരിക്ക്. ഇന്നലെ വൈകുന്നേരം 6.30ഓടെ ഒന്നാമത്തെ പ്ലാറ്റ് ഫോമിലായിരുന്നു സംഭവം. നേത്രാവതി എക്സ്‌പ്രസാണ് പശുക്കളെ ഇടിച്ചത്. രാത്രിയോടെ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ടു പശുക്കളുടെയും ശരീരം ചിന്നഭിന്നമായി. സംഭവത്തെ തുടർന്ന് നേത്രാവതി അൽപ
പേരാമ്പ്ര മരുതേരി കേളോത്ത് തറമ്മൽ എം.ടി സൂപ്പി അന്തരിച്ചു
പേരാമ്പ്ര: മരുതേരി കേളോത്ത് തറമ്മൽ എം.ടി സൂപ്പി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ലൈല, റസാക്ക്, മുനീർ (ചുമട്ടുതൊഴിലാളി സിഐടിയു കായണ്ണ), മരുമകൻ: ഖാലിദ് നടുവണ്ണൂർ. സഹോദരങ്ങൾ: എം.ടി അമ്മത് ആവള, എം.ടി വീരാൻകുട്ടി ആവള, എം.ടി യൂസഫ് ആവള, എം.ടി നബീസ ആവള, പരേതരായ മൂത്താൻ, കുഞ്ഞബ്ദുള്ള, മൊയ്തി.
പയ്യോളി കോയക്കോട്ട്, മംഗലശ്ശേരി, കരിമ്പിൽ ഭാഗം പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമത്തിന് ഒടുവില്‍ പരിഹാരം; പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് കെഎസ്ഇബി
പയ്യോളി: വോൾട്ടേജ് ക്ഷാമം കാരണം ഇരുട്ടിലായ ജനങ്ങൾക്ക് ആശ്വാസമായി പുതിയ ട്രാൻസ്ഫോർമർ. പയ്യോളി നഗരസഭയിലെ പത്തൊമ്പതാം ഡിവിഷനിൽ തച്ചൻകുന്ന് ടൗണിന്റെ തെക്കുഭാഗത്തുള്ള കോയക്കോട്ട്, മംഗലശ്ശേരി, കരിമ്പിൽ ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ഏറെ കാലമായി വോള്‍ട്ടേഡ് ക്ഷാമം കാരണം ജനങ്ങള്‍ ദുരിതത്തിലായിരുന്നു. തുടര്‍ന്ന് കെഎസ്ഇബിയോട് നിരന്തരമായി പ്രദേശവാസികള്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണി പൂര്‍ത്തിയായ ട്രാന്‍സ്‌ഫോമര്‍