നൂറ്റിരണ്ടിന്റെ നിറവില്‍ വീരവഞ്ചേരി എൽ.പി സ്‌ക്കൂള്‍; നാടിന് ഉത്സവമായി വാര്‍ഷികാഘോഷം


കൊയിലാണ്ടി: വീരവഞ്ചേരി എൽ.പി സ്‌ക്കൂളിന്റെ 102-ാം വാർഷികവും പ്രീ-പ്രൈമറി സ്‌ക്കൂളിന്റെ 20ാം വാർഷികവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ സിജിത്ത് സി.ജി അധ്യക്ഷത വഹിച്ചു.

പൊലീസ് സേനയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡും ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറും നേടിയ പൂർവ വിദ്യാർത്ഥി ലിബീഷ് എ.കെ, അന്തർദേശീയ ജൂഡോ ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ കരസ്ഥമാക്കിയ പൂർവ വിദ്യാർത്ഥി അക്ഷയ് വി.എസ്, അലങ്കാര മത്സ്യക്കൃഷിയിൽ സംസ്ഥാന കൃഷി വിജ്ഞാൻ കേന്ദ്രയുടെ അംഗീകാരം നേടിയ വനിതാ സംരംഭകയും സ്കൂളിലെ രക്ഷിതാവുമായ സിബിത ബൈജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പഠന പഠനേതര രംഗങ്ങളിൽ കഴിവു തെളിയിച്ച കുട്ടികൾക്കുള്ള ഉപഹാരങ്ങളും എൻഡോവ്മെൻറുകളും വാർഡ് മെമ്പർ വി.കെ രവീന്ദ്രൻ, മുൻ ഹെഡ് മാസ്റ്റർ ഒ.രാഘവൻ, മാനേജ്മെന്റ് പ്രതിനിധി എം.ചന്ദ്രൻ നായർ എന്നിവർ വിതരണം ചെയ്തു.

പ്രധാന അദ്ധ്യാപിക ഗീത കുതിരോടി, സ്റ്റാഫ് സെക്രട്ടറി ടി.കെ സുജാത, ദിലീജ ജി, നിഷ പി, സുനിത പി, ഷിജ പി.കെ, പിടിഎ വൈസ് പ്രസിഡന്റ്‌ രാഹിത യു.ടി.കെ എന്നിവർ സംസാരിച്ചു. തുടര്‍ന്ന്‌ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.